വിവാദമായ ‘മെമ്മറീസ് ഓഫ് മെഷീന്’ എന്ന ഷോര്‍ട്ട് ഫിലിം യുട്യൂബില്‍ അഞ്ച് ലക്ഷത്തിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്. തന്റെ ഇണയോട് ഒരു സ്ത്രീ തന്റെ ലൈംഗികഅനുഭവം തുറന്നുപറയുന്നതാണ് ‘മെമ്മറീസ് ഓഫ് മെഷീന്’ എന്ന ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെ ന്യായീകരിക്കുന്ന ചിത്രമാണ് ഇതെന്നാണ് പലരുടെയും വാദം അതുതന്നെയാണ് വിവാദങ്ങള്‍ക്ക് വഴിതുറന്നതും.
കനി കുസൃതിയുടെ സ്വന്തം അനുഭവമാണിതെന്ന തെറ്റിദ്ധാരണയോടെയാണ് ആദ്യം ഈഹ്രസ്വ ചിത്രത്തെ പലരും സ്വീകരിച്ചത്. പിന്നീട് ചിത്രത്തിന്റെ സംവിധായികയായ ഷൈലജ തന്നെ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി. ഇത് താന്‍ ചെയ്ത ഷോര്‍ട്ട് ഫിലിമാണെന്നും കനി അതില്‍ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും സംവിധായിക വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നടിയായ കനി കുസൃതി ആദ്യമായി പ്രതികരിക്കുകയാണ്.
“ഇത് എന്റെ സ്വകാര്യ അനുഭവമല്ല. ഞാന്‍ ഒരു നടിയാണ് അതുകൊണ്ട് ഈകഥാപാത്രം വന്നപ്പോള്‍ സ്വീകരിച്ചുവെന്ന് മാത്രം. ചിത്രത്തിലെ കഥാപാത്രം പങ്കുവെച്ചിരിക്കുന്ന ലൈംഗികതയില്‍നിന്നും തികച്ചും വ്യത്യസ്ഥമായ കഴ്ചപാടാണ് എനിക്കുള്ളത്. ഒരു അഭിനേത്രി എന്ന നിലയില്‍ ചെയ്യുന്ന കാര്യം സ്വകാര്യ ജീവിതത്തെ ബാധിക്കുമോ എന്നൊന്നും താന്‍ ചിന്തിക്കാറില്ല” കനി കുസൃതി വ്യക്തമാക്കുന്നു.
Post Your Comments