BollywoodGeneralNEWS

ശില്പയക്ക് പറ്റിയ അമളി; പുസ്തകത്തെക്കുറിച്ച് അറിയില്ലെങ്കില്‍ ‘വാ’ തുറക്കരുതെന്ന് ശില്പ ഷെട്ടിയോട് ട്രോളര്‍മാര്‍

ബോളിവുഡ് താരം ശില്പ ഷെട്ടിയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാരുടെ പുതിയ ഇര, സംഭവം മറ്റൊന്നുമല്ല ‘അനിമല്‍ ഫാം’ എന്ന പുസ്തകത്തെക്കുറിച്ച് പരാമര്‍ശിച്ചതാണ് താരത്തിനു വിനയായിരിക്കുന്നത്. മുംബൈ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശില്പയുടെ വിഡ്ഢി പരാമര്‍ശം. സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി പുതിയ സിലബസ് തയ്യാറാക്കുമ്പോള്‍ എന്തൊക്കെ ചേര്‍ക്കേണ്ടതുണ്ട് എന്ന ചോദ്യത്തിനുള്ള മറുപടിക്ക് ഉത്തരം നല്‍കിയതായിരുന്നു ശില്പ. ലോര്‍ഡ് ഓഫ് ദ റിങ്ങ്‌സും ഹാരി പോര്‍ട്ടറും സിലബസില്‍ ഉള്‍പ്പെടുത്തണം. ഇത് സങ്കല്‍പ ശക്തിയും സര്‍ഗ ശേഷിയും വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു ശില്പയുടെ മറുപടി,അത്കൂടാതെ ‘അനിമല്‍ഫാം’ എന്ന പുസ്തകവും ഉള്‍പ്പെടുത്തണമെന്നും ഇത് മൃഗസ്നേഹം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്നും താരം പറഞ്ഞു. റഷ്യന്‍ വിപ്‌ളവത്തിനു ശേഷമുള്ള സ്റ്റാലിന്റെ കാലഘട്ടത്തെ വിമര്‍ശിച്ചെഴുതിയിട്ടുള്ള പുസ്തകമാണ് അനിമല്‍ഫാം.ഇത് മൃഗങ്ങളെക്കുറിച്ചുള്ളതാണെന്നുള്ള ശില്പയുടെ വിഡ്ഢിത്തമായ ധാരണ ട്രോളര്‍മാര്‍ ആഘോഷമാക്കുകയാണ്. പുസ്തകത്തെക്കുറിച്ച് അറിയില്ലെങ്കില്‍ വാ തുറക്കരുതെന്നാണ് ട്രോളര്‍മാരുടെ മറുപടി.

shortlink

Post Your Comments


Back to top button