BollywoodCinemaGeneralNEWS

ദംഗലിന്റെ ഓഡീയോ റിലീസിനിടെ ആമിര്‍ ഖാന് കുട്ടികളുടെ ഞെട്ടിപ്പിക്കുന്ന മറുപടി!!

എന്റെ അച്ഛന്‍ ഹിറ്റ്ലറെ പോലെയായിരുന്നു ഇത്പറയുന്നത് മറ്റാരുമല്ല ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനാണ്. ഞങ്ങള്‍ അദ്ദേഹത്തെ ഒരുപാട് ഭയപ്പെട്ടിരുന്നു. പുതിയ ചിത്രമായ ദംഗലിന്റെ ഓഡീയോ റിലീസിനിടെയാണ് ആമീര്‍ മനസ്സു തുറന്നത്. ചിത്രത്തില്‍ കര്‍ക്കശകാരനായിട്ടുള്ള അച്ഛന്‍റെ റോളിലാണ് ആമിര്‍ എത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അച്ഛനെക്കുറിച്ചുള്ള ആമിറിന്‍റെ വെളിപ്പെടുത്തല്‍. ഓഡിയോ ലോഞ്ചിനിടെ വ്യത്യസ്ഥമായ രീതിയാണ്‌ ആമിര്‍ മുന്നോട്ടുവെച്ചത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പത്രക്കാരോട് അവരുടെ കുട്ടികളെകൂടെ കൊണ്ടുവരണമെന്ന് ആമിര്‍ ആവശ്യപ്പെട്ടിരുന്നു. ആമിര്‍ കുട്ടികളോട് ഇതേകുറിച്ച് പരിപാടിക്കിടെ ചോദിച്ചപ്പോള്‍, കുട്ടികളില്‍ നിന്ന് താരത്തിനു ലഭിച്ചത് അപ്രതീക്ഷിതമായ ഞെട്ടിക്കുന്ന മറുപടിയാണ്‌ അച്ഛന്മാരല്ല അമ്മമാരാണ് കര്‍ക്കശ്യക്കാരെന്നായിരുന്നു കുട്ടികളുടെ ഒന്നിച്ചുള്ള മറുപടി . കുട്ടികളോട് അവരുടെ കരിയര്‍ തെരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കേണ്ടതില്ലായെന്നും ആമിര്‍ ചടങ്ങിനിടെ പറഞ്ഞു. അവര്‍ എന്ത് തിരഞ്ഞെടുത്താലും അതിന്റെ ഗുണ ദോഷങ്ങളെ കുറിച്ച് നമുക്ക് നമ്മുടെ അഭിപ്രായം അവരോട് പറയാമെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button