
കൊച്ചി : തെരുവ് നായ്ക്കളുടെ ആക്രമണം നഗരത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ നടി ഷീല പ്രതിഷേധവുമായി രംഗത്ത്. തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് പറയുന്ന പട്ടിപ്രേമികള്‍ തെരുവ് നായ്ക്കളെ വീട്ടില്‍ കൊണ്ട്പോയി വളര്‍ത്തുയെന്നാണ് ഷീലയുടെ രോഷത്തോടെയുള്ള പ്രതികരണം. ആക്രമണകാരികളായ നായ്ക്കളെ കൊല്ലുന്നതില്‍ എന്താണ് തെറ്റ്. പശുവിനെയും,ആടിനെയും കൊന്നു തിന്നാമെങ്കില്‍ പട്ടിയെകൊല്ലുന്നതാണോ ഇത്ര വലിയ തെറ്റെന്നും ഷീല ചോദിക്കുന്നു. തെരുവ് നായവിമുക്ത കേരളത്തിനായി കൊച്ചിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷീല.
Post Your Comments