താന്‍ വേഷമിട്ട രണ്ട് ചിത്രങ്ങള്‍ ഗോവയിലെ അന്താരാഷ്ട്ര ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ സന്തോഷത്തിലാണ് ചലചിത്ര, നാടക നടന് കൃഷ്ണന് ബാലകൃഷ്ണന്. കാടു പൂക്കുന്ന നേരം , കുട്ടിസ്രാങ്ക് എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിച്ച കൃഷ്ണന് ബാലകൃഷ്ണന്റെ ചിത്രങ്ങള്‍. ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരത്തില്‍ ഇന്ദ്രജിത്താണ് മുഖ്യ കഥാപാത്രമായെത്തിയെത്തിയത്. ചിത്രത്തില്‍ ഇന്ദ്രജിത്ത്തിനും പ്രകാശ് ബരെയ്ക്കും ഒപ്പം പോലീസ് വേഷമാണ് കൃഷ്ണന് ചെയ്തത്. ഇന്ത്യന്‍ പനോരമയുടെ മത്സര വിഭാഗത്തിലാണ് കാടു പൂക്കുന്ന നേരം പ്രദര്‍ശിപ്പിച്ചത് . സമകാലിക രാഷ്ട്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കാടു പൂക്കുന്ന നേരം എന്ന ചിത്രത്തില്‍ അഭിനയിക്കാനായത് ഭാഗ്യമാണെന്ന് കൃഷ്ണന് ബാലകൃഷ്ണന് പറയുന്നു.
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത കുട്ടി സ്രാങ്ക് ആണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന കൃഷ്ണന് ബാലകൃഷ്ണന്റെ മറ്റൊരു ചിത്രം. വിമന്‍സ് കട്ട് വിഭാഗത്തില്‍ ഛായാഗ്രാഹക അന്‍ജുലി ശുക്ലയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് കുട്ടിസ്രാങ്ക് ചലചിത്രമേളയില്‍ ഇടം നേടിയത്. 2009ല്‍ കുട്ടിസ്രാങ്ക് ആദ്യമായി ഐ.എഫ്.എഫ്.ഐയിലെ ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത് തനിക്ക് ഇന്നും മറക്കാനാകാത്ത അനുഭവമാണെന്നും കൃഷ്ണന് പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണന്, ഷാജി എന്‍, കരുണ്‍, തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ കൃഷ്ണന് അഭിനയിച്ചിട്ടുണ്ട്. ഡോ. ബിജുവിന്റെ സംവിധാനത്തില്‍ കൃഷ്ണന് അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാടു പൂക്കുന്ന നേരം.
Post Your Comments