BollywoodGeneral

ഏറ്റവും പ്രിയപ്പെട്ടയാള്‍ക്കുള്ള ദീപികയുടെ സമ്മാനം

വ്യത്യസ്തവും സുന്ദരവുമായ വേഷങ്ങളിലൂടെ ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേയ്ക്ക് കടന്ന പ്രിയ താരം ദീപിക പദുക്കോണിന്‍റെ ഒരു സമ്മാനമാണ് ഇപ്പോള്‍ ബോളിവുഡിന്‍റെ സംസാര വിഷയം. 40 കോടി രൂപയാണ് സമ്മാനത്തിന്റെ വില. ഇത്രയധികം രൂപ മുടക്കി ദീപിക വാങ്ങിയ സമ്മാനം ഒരു ഫ്ലാറ്റ് ആണ്. എന്നാല്‍, പുതിയ ഫ്ലാറ്റ് വാങ്ങിയത് തനിക്ക് താമസിക്കാനല്ലെന്ന് ദീപിക പറഞ്ഞു കഴിഞ്ഞു. തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടയാള്‍ക്കുള്ള സമ്മാനമാണ് ഈ ഫ്ലാറ്റെന്നും താരം വ്യക്തമാക്കി. ഇവിടെ തന്നെ 16 കോടിക്ക് സ്വന്തമാക്കിയ ഫ്ലാറ്റിലാണ് ദീപിക ഇപ്പോള്‍ താമസിക്കുന്നത്. പുതിയ സമ്മാനം നടി ഏറ്റവും അധികം സ്നേഹിക്കുന്ന തന്‍റെ അച്ഛന്‍ പ്രകാശ് പദുക്കോണിനുളളതാണ്. മുന്‍ അന്താരാഷ്ട്ര ബാഡ്മിന്‍റണ്‍ താരം കൂടിയായ അച്ഛന് ദീപിക നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണിത്. അച്ഛനും അമ്മയ്ക്കും തങ്ങളുടെ സമയം ചിലവഴിക്കവനും ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ വേഗം എത്തി ചേരാനും പറ്റിയ ഇടമാണിതെന്ന് ദീപിക പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button