
ഇന്ത്യൻ സിനിമ അശ്ലീലത്തിലേയ്ക്ക് മാത്രം കടന്നിരിക്കുകയാണെന്ന് വാര്ത്താ വിതരണ പ്രേക്ഷേപണ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു. ചുംബനം കാണിക്കാതെ പ്രണയം ആവിഷ്കരിക്കാൻ കലാകാരന്മാർക്കാവണം . നായകന്റെയും നായികയുടേയും മുഖഭാവത്തിലൂടെയും കണ്ണുകളിലൂടെയും വേണം അവരുടെ പ്രണയം ആവിഷ്കരിക്കേണ്ടത് . ഒരുകാലത്ത് ഇന്ത്യൻ സിനിമകൾ ഇങ്ങനെ ചെയ്തിരുന്നു. എന്നാൽ ഇന്നത് അമിതമായ അശ്ളീല പ്രകടനനങ്ങളിലേയ്ക്ക് താഴ്ത്തപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ പൗരാണിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാവണം ഇവിടെയുണ്ടാവേണ്ട സിനിമകൾ. ഗോവയിൽ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലാണ് മന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം .
Post Your Comments