നോട്ടുനിരോധനത്തെ അനുകൂലിച്ച് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിന് പിന്തുണയുമായ് സംവിധായകന് മേജര്‍ രവി. വ്യക്തിപരമായ അഭിപ്രായം പറഞ്ഞതില്‍ കവിഞ്ഞ് രാഷ്ട്രീയമായ് ബ്ലോഗിനെ തനിക്ക് തോന്നിയില്ലെന്നും മോദി എന്ന വ്യക്തിയെയാണ് പിന്തുണച്ചിരിക്കുന്നത് അല്ലാതെ ബിജെപി എന്ന പാര്‍ട്ടിയെ അല്ലെന്നും മേജര്‍ രവി പറഞ്ഞു. ഇതേ മോഹന്‍ലാല്‍ തന്നെയാണ് പിണറായി വിജയനോടും സൗഹൃദം പുലര്‍ത്തുന്നത്. മോഹന്‍ലാലിന് നരേന്ദ്ര മോദിയും പിണറായി വിജയനും ഒരു പോലെയാണെന്നു മേജര്‍ രവി പറഞ്ഞു. അതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലാകാരന്മാരെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് എന്തിനാണ്? എന്നും മേജര്‍ രവി ചോദിക്കുന്നു. നോട്ട് നിരോധനത്തിലെ ലേഖനത്തില്‍ ലാലിന് പൂര്‍ണ്ണ പിന്തുണയെന്നും മേജര്‍ രവി പറയുന്നു. രാജസ്ഥാനില്‍ ചിത്രീകരിക്കുന്ന മേജര്‍ രവി- മോഹന്‍ലാല്‍ ചിത്രം “1971 : ബിയോണ്ട് ദ ബോര്‍ഡെഴ്സ് “ന്റെ സെറ്റിലിരുന്നാണ് മേജര്‍ രവി മനസ്സ് തുറന്നത്. എന്തിന്റെ പേരിലാണ് ഇത്രയധികം പ്രശ്നമുണ്ടാക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന ആശങ്കയും അദ്ദേഹം പങ്കു വെച്ചു.
“മന്ത്രിമാരടക്കം എല്ലാവരും ഇതിനെ എതിര്‍ത്തു സംസാരിക്കുന്നു. ഒരു നടന് അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞതിന് ഇത്രമാത്രം കോലാഹലം ഉണ്ടാക്കേണ്ട ആവശ്യമെന്താണ്? ഇത് രാഷ്ട്രീയ വല്ക്കരിക്കേണ്ട കാര്യവുമില്ല. അഭിപ്രായം പറയുന്നതിന്റെ പേരില്‍ അദ്ദേഹത്തിന്റെ അമ്മയേയും അച്ഛനെയും വരെ പറയുന്ന രീതിയിലേക്ക് വിമര്‍ശനങ്ങള്‍ പോകുന്നത് സംസ്കാരശൂന്യതയാണ്.” മേജര്‍ രവി പറഞ്ഞു. മോഹന്‍ ലാല്‍ ഇവിടിരുന്ന് എല്ലാ കോലാഹലങ്ങളും അറിയുന്നുണ്ടെന്നും കുറേ ആളുകള്‍ എന്തൊക്കെയോ പറയുന്നതില്‍ പ്രതികരിച്ച് മൂഡ് കളയേണ്ട കാര്യമില്ലെന്നാണ് ലാല്‍ പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.
മേജര്‍ രവി- മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ തയ്യാറാകുന്ന “1971 : ബിയോണ്ട് ദ ബോര്‍ഡെഴ്സ് “ല്‍ മൂന്നു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മേജര്‍ മഹാദേവന്റെ അച്ഛന്റെ വേഷമുണ്ട്, പിന്നെ മഹാദേവന്റെ പലകാലത്തിലുള്ള വേഷപകര്ച്ചകളുമുണ്ട്. മോഹന്‍ലാല്‍ ഇരട്ടറോളില്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടില്ലെന്നും മേജര്‍ രവി വ്യക്തമാക്കി. ഇതൊരു യുദ്ധസിനിമ എന്നതിലുപരി യുദ്ധത്തില്‍ പങ്കെടുക്കുന്ന മനുഷ്യരുടെ കഥയാണെന്നും മേജര്‍ രവി പറഞ്ഞു.
Post Your Comments