CinemaGeneral

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: രോഷപ്രകടനവുമായി മീരാ ജാസ്മിന്‍

കൊച്ചി: സൗമ്യ, ജിഷ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലിംഗഛേദം ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ പ്രതികള്‍ക്ക് നല്‍കണമെന്ന് നടി മീരാ ജാസ്മിന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കഥ പറയുന്ന ‘പത്ത് കല്‍പ്പനകള്‍’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് നടി രോഷം പ്രകടിപ്പിച്ചത്. സ്ത്രീകള്‍ക്കെതിരെ അക്രമം നടത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും നിയമം കര്‍ക്കശമാക്കമെന്നും മീര പറഞ്ഞു. നിയമവ്യവസ്ഥയെ ഭയക്കണം. വധശിക്ഷ നല്‍കേണ്ടവര്‍ക്ക് അത് നല്‍കണമെന്നും മീര ആവശ്യപ്പെട്ടു. ഇര അനുഭവിക്കുന്ന അതേ വേദന പ്രതികളും അറിയണം. ഇഞ്ചിഞ്ചായി വേണം പ്രതികള്‍ ശിക്ഷ അനുഭവിക്കാന്‍, എങ്കിലേ അത് മറ്റുള്ളവര്‍ക്ക് പാഠമാകൂ. മീര പറഞ്ഞു.

സൗമ്യക്കും ജിഷയ്ക്കുമുണ്ടായ സ്ഥിതി ഇനിയാര്‍ക്കുമുണ്ടാകരുതെന്നും വിധി നിര്‍ണ്ണയത്തിന് കാലതാമസം ഒഴിവാക്കണമെന്നും അനൂപ്‌ മേനോന്‍ പറഞ്ഞു. നിയമം ശക്തമാക്കാതെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പത്ത് കല്‍പ്പനകള്‍’ സംവിധാനം ചെയ്തത് ഡോണ്‍ മാക്സാണ് . അനൂപ് മേനോന്‍, മീരാ ജാസ്മിന്‍, റിതിക തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ അവസ്ഥകളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സമൂഹത്തിന്റെ ഭാഗമായി സാധാരണക്കാരന് നടത്താന്‍ കഴിയുന്ന ഇടപെടലുകളാണ് സിനിമയുടെ പ്രമേയം.

shortlink

Related Articles

Post Your Comments


Back to top button