GeneralMollywood

മഞ്ജുവിന്‍റെ ഫേസ്ബുക് പോസ്ടില്‍ പറയുന്നത്.

ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞപ്പോള്‍ എല്ലാവരും അന്വേഷിച്ചത് മഞ്ജു വാര്യര്‍ എവിടെ എന്നായിരുന്നു. മാനസികമായി മഞ്ജു തകര്‍ന്നിരിക്കുകയാണെന്നും അതല്ല, ദിലീപ്- കാവ്യ വിവാഹം ലൈവായി മഞ്ജു ടിവിയില്‍ കണ്ടു എന്നതരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും ഔദ്യോഗികമായിട്ടായിരുന്നില്ല. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മഞ്ജു പ്രതികരിച്ചു.തന്റെ  ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മഞ്ജു പ്രതികരിച്ചത്. എന്നാല്‍ വിഷയം ക്യുബന്‍ വിപ്ലവ നേതാവിന്റെ അനുസ്മരണമായിരുന്നു.

ക്യുബന്‍ വിപ്ലവ നായകന്‍ ഫിദലിനെ അനുസ്മരിച്ചാണ്  നടി മഞ്ജു വാര്യര്‍ ഫേസ്ബുക് പോസ്ടിട്ടത്. മനക്കരുത്തും ആശയങ്ങളുടെ ഉള്‍ക്കരുത്തും കൊണ്ട് വിജയം നേടിയ ഫിദലിനെ ലോകം ഓര്മ്മിക്കുക തോല്‍ക്കരുതെന്നു പഠിപ്പിച്ചതിന്റെ പേരിലാകുമെന്നു മഞ്ജു കുറിച്ചു. മഞ്ജുവിന്‍റെ ഫേസ്ബുക് പോസ്ടിന്‍റെ പൂര്‍ണ്ണ രൂപം :
“ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദൽ കാസ്ട്രോ. ശരിയെന്ന് താൻ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തിൽ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ ‘മനുഷ്യർ’ എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിദലിനൊപ്പം…ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണ്. ‘മൈ ലൈഫ്’എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല. തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓർമിക്കുക..
വിട,പ്രിയ ഫിദൽ..”

shortlink

Related Articles

Post Your Comments


Back to top button