GeneralIndian CinemaNEWS

പൂര്‍ണമായി ഒരു രാഷ്ട്രീയ സിനിമ ഇന്ത്യയില്‍ പറയാന്‍ കഴിയില്ലായെന്ന്‍ പ്രശസ്ത സംവിധായകന്‍

പൂര്‍ണമായി ഒരു രാഷ്ട്രീയ സിനിമ ഇന്ത്യയില്‍ അസാധ്യമാണെന്നു പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ പ്രകാശ് ഝാ. 47ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ ആവിഷ്കാര സ്വാതന്ത്ര്യമില്ലാത്തതാണ് ഇതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം ആഴത്തില്‍ കൈകാര്യം ചെയ്യുന്ന സിനിമ നിര്‍മിക്കണമെങ്കില്‍ അത് ചര്‍ച്ച ചെയ്യാനും സാക്ഷാത്കരിക്കാനും സ്വതന്ത്ര്യം വേണം. ഒരു വ്യക്തിയുടെ പേര് പരാമര്‍ശിക്കാന്‍പോലും ആവില്ല. അത് കുറ്റകൃത്യമായി കണ്ട് ചിലര്‍ നിങ്ങളെ കൊലപ്പെടുത്തിയെന്നുവരും. പ്രകാശ് ഝാ പറഞ്ഞു. സിനിമ മാത്രമല്ല മറ്റ് കലാരൂപങ്ങളുടെ ആവിഷ്കാരത്തിനും സ്വാതന്ത്ര്യമില്ലെന്ന് ഝാ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ വിഷയങ്ങള്‍ പറയുന്ന ‘ഗംഗാജല്‍’, ‘അഫര്‍താന്‍’, ‘രാജ്നീതി’ തുടങ്ങിയ സിനിമകളുടെ ശില്‍പി കൂടിയാണ് ഝാ.

shortlink

Related Articles

Post Your Comments


Back to top button