GeneralNEWS

ദിലീപ്-കാവ്യ വിവാഹം; കള്ളക്കഥ കെട്ടിചമച്ച് സാമൂഹിക വിരുദ്ധര്‍, പണികിട്ടിയത് മനോരമയ്ക്ക്

ദിലീപ് കാവ്യ വിവാഹം കഴിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ കള്ളകഥകള്‍ പ്രചരിപ്പിച്ചു രസിക്കുകയാണ് ഒരുകൂട്ടം സാമൂഹിക വിരുദ്ധര്‍. ദിലീപ് കാവ്യയെ വിവാഹം കഴിച്ച വിഷമത്തില്‍ മഞ്ജു വാര്യര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രചരണം. മനോരമയുടെ ലോഗോ ഉപയോഗിച്ചാണ് സാമൂഹിക വിരുദ്ധര്‍ ഇത്തരമൊരു കള്ളക്കഥ കെട്ടിചമച്ചിരിക്കുന്നത്. താരങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ അത് ഉപയോഗപ്പെടുത്തി കള്ളവാര്‍ത്തയുണ്ടാക്കുന്ന കപടബുദ്ധിക്കാര്‍ കുറ്റവാസനയുള്ളവരാണെന്ന് പ്രമുഖ മനശാസ്ത്രജ്ഞൻ സി.ജെ.ജോൺ അഭിപ്രായപ്പെടുന്നു. മറ്റുള്ളവരുടെ പ്രശ്നത്തില്‍ യാതൊരു സഹാനൂഭൂതിയും ഇല്ലാത്ത ഇത്തരം ആള്‍ക്കാരുടെ മൈന്‍ഡ് ക്രിമിനലുകള്‍ക്ക് തുല്യമാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

shortlink

Post Your Comments


Back to top button