ദിലീപ്- ലാല്‍ജോസ് കൂട്ടുകെട്ടില്‍ 2004-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘രസികന്‍’. മുരളി ഗോപി ആദ്യമായി രചന നിര്‍വഹിച്ച ചിത്രം കൂടിയായിരുന്നു ‘രസികന്‍’. ചിത്രം വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
‘രസികന്‍’ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് രസിക്കാതെ പോയതിന്റെ കാരണം വ്യക്തമാക്കുകയാണ് തിരക്കഥാകൃത്തായ മുരളി ഗോപി. നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുരളി ഗോപിയുടെ പ്രതികരണം.
“മലയാളത്തില്‍ അതുവരെയും ആരും പരീക്ഷിക്കാത്ത ഒരു കണ്‍സെപ്റ്റായിരുന്നു രസികനിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്. ഒരു സ്പൂഫ് സിനിമ പറയാനായിരുന്നു ശ്രമം. ആ സമയത്ത് അങ്ങനെയൊരു കണ്‍സെപ്റ്റിനെക്കുറിച്ച് പലരും അജ്ഞരായിരുന്നു. ശരിക്കുമൊരു കമ്മ്യൂണിക്കേഷന്‍ എറര്‍. അതുമാത്രവുമല്ല , ഞാനാ സിനിമ കണ്ടതുപോലെയല്ല സംവിധായകനായ ലാല്‍ ജോസ് അതിനെ കണ്ടത്. അതുപോലെ ആയിരുന്നില്ല അതിലെ നായകന്‍ അതിനെ കണ്ടത്. ആ നിലയ്ക്ക് ഒരുപാട് തെറ്റുകള്‍ ആ സിനിമയ്ക്ക് സംഭവിച്ചു”. മുരളി ഗോപി വ്യക്തമാക്കുന്നു.
Post Your Comments