എം.ടിയെ മോഹിപ്പിച്ച രഞ്ജിത്ത് സിനിമ!!!!

രചയിതാവും, സംവിധായകനുമായ രഞ്ജിത്ത് ആദ്യം എഴുതിയിരുന്നത് ഹാസ്യരൂപേണയുള്ള സിനിമകളായിരുന്നു. പ്രാദേശിക വാര്‍ത്തകള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ , തുടങ്ങിയ നര്‍മ സിനിമകള്‍ക്ക്‌ ശേഷമാണ് യാദവം പോലെയുള്ള ആക്ഷന്‍ സിനികള്‍ രഞ്ജിത്ത് എഴുതിതുടങ്ങുന്നത്. നരസിംഹവും, വല്ല്യേട്ടനും, ആറാം തമ്പുരാനും രാവണപ്രഭുവുമൊക്കെ രഞ്ജിത്ത് തൂലികയില്‍ പിറന്ന മികവുറ്റ ആക്ഷന്‍ സിനിമകളായിരുന്നു. ഏകദേശം ആസമയത്ത് തന്നെയായിരുന്നു നവ്യയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ‘നന്ദനം’എന്ന സിനിമ ചെയ്തത്. കൃഷ്ണ ഭക്തയായ ബാലാമണിയുടെ കഥ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മറ്റുരഞ്ജിത്ത് ചിത്രങ്ങളില്‍ നിന്നും വിഭിന്നമായ ഒരു പ്രണയ ചിത്രമായിരുന്നു ‘നന്ദനം’.

മലയാളത്തിന്റെ മികച്ച കഥാകാരന്‍ എം.ടി വാസുദേവന്‍നായര്‍ രഞ്ജിത്ത് ചിത്രങ്ങളെക്കുറിച്ച് മുന്‍പ് പരാമര്‍ശിച്ചപ്പോള്‍ തന്നെ വളരയേറെ മോഹിപ്പിച്ച രഞ്ജിത്ത് സിനിമയാണ് നന്ദനം എന്നുപറയുകയുണ്ടായി. എഴുതാന്‍ ആഗ്രഹം തോന്നിപ്പോയ സിനിമയാണ് നന്ദനമെന്നും എം.ടി പറഞ്ഞു. നന്ദനം എന്ന ചിത്രത്തിന് ലഭിച്ച പ്രേക്ഷക അംഗീകാരത്തേക്കാള്‍ വലിയ അംഗീകാരമാണ് എം.ടിയുടെ വാക്കുകളിലൂടെ രഞ്ജിത്തിനു ലഭിച്ചത്.

Share
Leave a Comment