CinemaGeneralKollywoodNEWS

അഴിമതി ആരോപണം; നടികര്‍ സംഘത്തില്‍നിന്ന് ശരത് കുമാറിനെ സസ്പെന്‍ഡ് ചെയ്തു

കോളിവുഡ് സൂപ്പര്‍താരം ശരത്കുമാറിനെ നടികര്‍ സംഘത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. അഴിമതി ആരോപണത്തിന്റെ പേരിലാണ് സസ്പെന്‍ഷന്‍. സംഘടനയുടെ ഭാരവാഹിയായിരിക്കെ ഫണ്ടില്‍ ക്രമക്കേട് നടത്തിയതായാണ് ശരത് കുമാറിന്റെ പേരിലുള്ള ആരോപണം. നടികര്‍ സംഘത്തിന്റെ ജനറല്‍ ബോഡി യോഗത്തിലാണ് താരങ്ങള്‍ക്കെതിരെ അച്ചടക്കനടപടി തീരുമാനിച്ചത്. നടികര്‍ സംഘം ജനറല്‍സെക്രട്ടറി വിശാലാണ് തീരുമാനം വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.നടികര്‍ സംഘത്തിന്റെ ജനറല്‍ ബോഡി യോഗത്തില്‍ സംഘനയിലെ പ്രമുഖ താരങ്ങലെല്ലംതന്നെ പങ്കെടുത്തിരുന്നു. ശരത് കുമാറിനെ സസ്പെന്‍ഡ് ചെയ്ത പശ്ചാത്തലത്തില്‍ വിശാലിന്റെ ചെന്നൈയിലെ ഓഫീസിനു നേരെ ആക്രമണമുണ്ടായി. നാലംഗ സംഘമാണ് വിശാലിന്റെ ഓഫീസ് ആക്രമിച്ചത്.

shortlink

Post Your Comments


Back to top button