പ്രശസ്ത ഇംഗ്ലീഷ് നടി ആംബെര്‍ ഹേര്ഡ ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. നടിക്കെതിരെ നിര്‍മ്മാതാക്കള്‍ കേസു കൊടുത്തിരിക്കുകയാണ്. സംഭവം രസകരമാണ്. അതും 60കോടിയുടെ നഷ്ടപരിഹാരം.
അശ്ലീല രംഗത്ത് നഗ്നയായി അഭിനയിക്കാന്‍ വിസമ്മതിച്ചതിനാണ് നിര്‍മ്മാതാക്കള്‍ അറുപത് കോടി രൂപയ്ക്ക് അടുത്തുള്ള തുകയുടെ നിയമനടപടിയുമായി നടിയ്ക്കെതിരെ രംഗത്ത് വന്നത്.
ക്രൈം ത്രില്ലറായ സിനിമയിലെ ഒരു സീനില്‍ അഭിനയിക്കാത്തതിനാണ് നടിയ്ക്കെതിരെ നിയമ നടപടിയ്ക്ക് ഇവര്‍ മുതിര്‍ന്നത്.
സിനിമയുടെ കരാര്‍ പ്രകാരമുള്ള സീനിലാണ് നടി അഭിനയിക്കാത്തതെന്നാണ് നിര്‍മ്മാതാവും സംവിധായകനും പറയുന്നത്. തുടര്‍ന്നാണ് നടിയ്ക്കെതിരെ നിയമനടപടിയുമായി സിനിമയുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ട് പോയത്. ഇപ്പോള്‍ കേസില്‍ ലണ്ടന്‍ കോടതി വാദം കേള്‍ക്കുകയാണ്.
Post Your Comments