നോട്ട് നിരോധനത്തില്‍ നരേന്ദ്ര മോദിയെ പിന്തുണച്ച് ബ്ലോഗ് എഴുതിയതോടെ മോഹന്‍ലാലിനെതിരെയും സോഷ്യല്‍ മീഡിയ പ്രതികരിച്ചു തുടങ്ങി. ലാലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു. മോഹന്‍ലാലിനെ ബ്ലോഗിനെതിരായി പല പ്രമുഖരും രംഗത്ത് വന്നു. മോഹന്‍ലാലുമായി ബന്ധപ്പെട്ട് സിനിമ വിശേഷങ്ങളും ബ്ലോഗ് വിവാദവും ആനക്കൊമ്പ് വാര്‍ത്തയുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ കാര്യമായ ചര്‍ച്ച നടന്നു. എന്നാല്‍ ഇതൊക്കെ കത്തിപ്പടരുമ്പോഴും ആരാധകര്‍ക്ക് ലാലിനെക്കുറിച്ച് അറിയേണ്ടത് മറ്റു ചിലതായിരുന്നു. ആകാംഷ കാരണം ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിഞ്ഞത് മോഹന്‍ലാലിന്റെ മുടി, മോഹന്‍ലാലിന്റെ താടി, മോഹന്‍ലാല്‍ സ്ത്രീ വിഷയത്തില്‍ എങ്ങനെ, മോഹന്‍ലാല്‍ എന്തിന് കേണലായി, മോഹന്‍ലാലിന്റെ മകന് എന്നിങ്ങനെയുള്ള വിഷയങ്ങളാണ്. ഇവയൊക്കെ തിരയുന്നതിനിടെ അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങളും ഇവര്‍ കണ്ടു പിടിച്ചിട്ടുണ്ട്. ബ്ലോഗ് എഴുതുന്ന മോഹന്‍ലാല്‍ ഒരു സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. കെ കെ ദേവരാജന്‍ സംവിധാനം ചെയ്ത സ്വപ്നമാളിക എന്ന ചിത്രത്തിനായിരുന്നു അത്. ലോക സുന്ദരി ഐശ്വര്യ റായിയുടെ ആദ്യ നായകന് മോഹന്‍ലാല്‍ ആണ്. ഇരുവര്‍ എന്ന ചിത്രത്തിലായിരുന്നത്. പഠന കാലത്ത് ക്രിക്കറ്റില്‍ തിളങ്ങിയ ലാല്‍ പിന്നീട് തായ്ക്കോണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റും, ഗുസ്തിയില്‍ സംസ്ഥാന ചാന്പ്യനുമായിരുന്നു. കംപ്ലീറ്റ് ആക്ടര്‍ എന്ന് മോഹന്‍ലാല്‍ സ്വയം വിളിക്കുന്നതായി പലരും പറയുമ്പോഴും താന്‍ കംപ്ലീറ്റ് ആക്ടറാണെന്ന് മോഹന്‍ലാല്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഒരു കംപ്ലീറ്റ് ആക്ടര്‍ എന്ന ആഗ്രഹത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളിലാണ് താനെന്ന് മോഹന്‍ലാല്‍ പറയുന്നു.
Post Your Comments