CinemaIndian CinemaMollywood

മലയാളത്തിലും തമിഴിലുമായി ഒരേ സമയം നിര്‍മ്മിക്കുന്ന ചിത്രം അടാവടി കാതലി

ചലഞ്ചര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അടാവടി കാതലി. ’ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് റഫീക് മുഹമ്മദ്.
മൂന്നു സുഹത്തുക്കളുടെ ജീവിതയാത്രയിൽ അവിചാരിതമായി എത്തുന്ന സൗഭാഗ്യം സൃഷ്ടിക്കുന്ന പൊല്ലാപ്പുകളും അത്‌ പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങളും ചിത്രീകരിക്കുന്നു. നർമ്മത്തിനും സസ്പെൻസിനും ആക്ഷനും സംഗീതത്തിനും നൃത്തത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകി എല്ലാത്തരം പ്രേക്ഷകർക്കുംnov 24 ee ആസ്വാദ്യകരമാകുന്ന വിധത്തിലാണ്‌ ചിത്രമൊരുക്കുന്നത്‌.

ബാലന്‍ മന്നാടിയാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എ.ആര്‍.സുബാഷ്, സംഗീതം-മോഹന്‍ സിത്താര, നിഷാന്ത് യു.പണിക്കര്‍, പി.ആര്‍.ഒ അജയ് തുണ്ടത്തില്‍, മൗനം രവി.

ബാലന്‍ മന്നാടിയാര്‍, ബിനീഷ് ബാസ്റ്റിന്‍, തലൈവാസല്‍ വിജയ്, മദന്‍ബാബു, വയ്യാപുരി, കോവൈ സെന്തില്‍, നെല്ലൈ ശിവ, ശരണ്യ, മീരാകൃഷ്ണ, കനകലത, നീനാകുറുപ്പ്, രാജേശ്വരി, മോളി കണ്ണംമാലി, അനുഷീ കൊല്ലം എന്നിവരാണഭിനേതാക്കള്‍. തിരുവനന്തപുരം, നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.

shortlink

Related Articles

Post Your Comments


Back to top button