BollywoodGeneralNEWS

നോട്ട് നിരോധനം; മുന്‍പ്രധാന മന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ച് അനുപം ഖേര്‍

നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ രാജ്യസഭയില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. മന്‍മോഹന്‍ സിംഗിന്റെ പ്രസംഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ബോളിവുഡിലെ പ്രമുഖ  നടനായ അനുപം ഖേര്‍ പരിഹാസത്തിന്റെ ഭാഷയിലാണ് മന്‍മോഹന്‍സിംഗിന്റെ പ്രസംഗത്തെക്കുറിച്ച് വിലയിരുത്തിയത്.
നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ സൈഡ് ഇഫെക്റ്റ്: മന്‍മോഹന്‍ സിങ് ഇന്ന് പത്ത് മിനിറ്റ് സംസാരിച്ചു. ജയ് ഹോ.എന്നാണ് അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചത്.
മന്‍മോഹന്‍ സിങ്നു എതിരെയുള്ള താരത്തിന്റെ ട്വിറ്റര്‍ കുറിപ്പിനെ വിമര്‍ശിച്ചു നിരവധിപേര്‍ രംഗത്ത് എത്തിയിരുന്നു. മറ്റു ചിലര്‍ക്കിടയില്‍ അനൂപിന്റെ പരാമര്‍ശം കയ്യടിയും നേടി.

shortlink

Post Your Comments


Back to top button