നിവിനും ഗൗതം മേനോനും ഒരുമിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ തമിഴകത്ത് ഏറെ ശ്രദ്ധ നേടുന്നത്. അതും ഒന്നല്ല, രണ്ട് പ്രോജക്ടുകളാണ് നിവിനായി ഗൗതം ഒരുക്കുന്നത്. താനും നിവിനും ഒന്നിക്കുന്നു എന്ന് പ്രചരിക്കുന്ന രണ്ട് പ്രോജക്ടുകളില്‍ ഒന്നു താ ന് നിര്‍മ്മിക്കാനിരിക്കുന്നതാണ്. മറ്റേത് താന്‍ സംവിധാനം ചെയ്യാനിരിക്കുന്നതും. അതിന്റെ തിരക്കഥ ഞാന്‍ നിവിന്‍ അയച്ചുകൊടുത്തിട്ടുണ്ട്. അത് നടക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ കുറച്ചുകഴിഞ്ഞേ അതിന്റെ പണിപ്പുരയിലേക്ക് കടക്കൂ. ഗൗതം മേനോന് പറഞ്ഞു.
അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമ’ത്തിന് ശേഷം നിവിന്‍പോളിക്ക് തമിഴ്നാട്ടില്‍ വലിയ സ്വീകാര്യതയുണ്ട്. ചിത്രം 200 ദിവസത്തിലേറെ ചെന്നൈയിലെ തീയേറ്ററുകളില്‍ ഓടിയിരുന്നു. അത്രയേറെ ആസ്വദ്യകരമായിരുന്നതിനാല് ‘പ്രേമ’ത്തിന് തമിഴ് റീമേക്ക് വേണ്ടെന്ന നിലപാടായിരുന്നു സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ തമിഴ്പ്രേക്ഷകര്‍ ഉയര്‍ത്തിയത്. നിവിന്‍ പോളിയുടേതായി അടുത്ത് തമിഴില്‍ വരാനിരിക്കുന്ന ചിത്രം ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്യുന്ന ‘അവര്‍കള്‍’ ആണ്.
Post Your Comments