CinemaGeneralNEWS

ദുല്‍ഖര്‍ അച്ഛന്റെ നിഴലില്‍ നില്‍ക്കുന്ന താരമോ?സത്യന്‍ അന്തികാട് മറുപടി പറയുന്നു

അച്ഛന്റെ നിഴലില്‍ നില്‍ക്കുന്ന താരമല്ല ദുല്ഖര്‍ എന്ന് സത്യന്‍ അന്തിക്കാട്. മമ്മൂട്ടിയും താനും തമ്മില്‍ നല്ല സൌഹൃദം ഉണ്ട്. എന്നാല്‍ ഒരു സുഹൃത്തിന്‍റെ മകന്‍ എന്ന പരിഗണന അല്ല ഞാന്‍ ദുല്ഖറിനു കൊടുത്തത് . ദുല്‍ഖര്‍ വളരെ വ്യത്യസ്തനായ, നല്ല ടാലന്റുള്ള ഒരാര്‍ട്ടിസ്റ്റാണ്. അതുകൊണ്ട് തന്നെ ഒരു നടനെന്നുള്ള വളര്‍ച്ചക്ക് അച്ഛന്റെ തണല്‍ ദുല്ഖറിനു വേണ്ടതില്ല. സിനിമയെ ഒരു പ്രേക്ഷകന്‍ എന്ന നിലയിലാണ് ഞാന്‍ ഇപ്പോഴും കാണുന്നതും സമീപിക്കുന്നതും. എന്റെ സിനിമകളുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. അതുകൊണ്ട് ഈ ക്രിസ്തുമസ് കാലത്ത് മമ്മൂട്ടി- ദുല്‍ഖറിന്റെ സിനിമകള്‍ ഒരുമിച്ചുവരുമ്പോഴും നിങ്ങളെപ്പോലെതന്നെ ഞാനും ആകാംഷാഭരിതനാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു .

സത്യന്‍ അന്തിക്കാടിന്റെ രണ്ടാമത്തെ സിനിമയായ ‘കിന്നാര’ത്തില്‍ ഒരു ഗസ്റ്റ് റോള്‍ ചെയ്തുകൊണ്ടാണ് സത്യന്‍ മമ്മൂട്ടി കൂട്ടുകെട്ട് തുറന്നതെങ്കിലും വളരെ കുറച്ചു ചിത്രങ്ങളിലെ അവര്‍ ഒത്തുചേര്‍ന്നിട്ടുള്ളൂ. ‘ശ്രിധരന്റെ ഒന്നാം തിരുമുറിവ്, കളിക്കളം, അര്‍ത്ഥം… എന്നിങ്ങനെ ചില ചിത്രങ്ങള്‍. സത്യന്‍ അന്തിക്കാട് ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോമോന്‍െറ സുവിശേഷങ്ങള്‍’ . ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു .

shortlink

Post Your Comments


Back to top button