ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍വെച്ചു വിവാഹിതരായ ദിലീപ് കാവ്യ മാധവന്‍ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ആശംസ അറിയിച്ച കുഞ്ചാക്കോ ബോബന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനപരമായുള്ള കമന്റുകളും പ്രവഹിച്ചു.
മഞ്ജു വാര്യരെ മറന്ന് ഇത്തരമൊരു ആശംസ നേരാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നതായിരുന്നു പലരുടെയും ചോദ്യം. മഞ്ജുവും നിങ്ങളുടെ സുഹൃത്തല്ലേ? ദിലീപിനും കാവ്യയ്ക്കും താങ്കള്‍ നല്‍കിയ ആശംസയോട് യോജിക്കനാകില്ലായെന്നും ചിലര്‍ കുറിച്ചു. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കികൊണ്ട് കുഞ്ചാക്കോ ബോബനും രംഗത്തെത്തി.
‘കുറേ ആളുകളെങ്കിലും എന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റിദ്ധാരണയോടെ ഏറ്റെടുക്കുകയും ചെയ്തതിൽ അതിയായ ദുഃഖമുണ്ട്. കാവ്യയും ദിലീപും മഞ്ജുവുമെല്ലാം എനിക്ക് മാത്രമല്ല എന്റെ കുടുംബങ്ങൾക്കും ഏറ്റവും വേണ്ടപ്പെട്ടവരാണ്.’ മഞ്ജു തിരിച്ചുവരവ് നടത്തിയപ്പോൾ എല്ലാ പിന്തുണയും നൽകി ഞാൻ അവർക്കൊപ്പം നിന്നു. അതു മഞ്ജുവിനും അറിയാം. അഭിപ്രായം പറയാനും എന്തെങ്കിലും എഴുതാനും എല്ലാവർക്കും എളുപ്പമുള്ള കാര്യമാാണ്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ഒരു മര്യാദയോടെ വേണം ചെയ്യാൻ. മഞ്ജു ഒഴികെ ബാക്കി ആരെയും എന്താണ് പറഞ്ഞതെന്ന് എനിക്ക് ബോധിപ്പിക്കേണ്ട ആവശ്യമില്ല.’…
‘കാവ്യ എനിക്ക് സഹോദരിയും നല്ല സുഹൃത്തുമാണ്. അതുകൊണ്ടുതന്നെ ഒരു നല്ല ജീവിതത്തിനായി കാവ്യയ്ക്കും ദിലീപിനും ആശംസകൾ നേർന്നു. എന്നാൽ ഞാനൊരിക്കലും അവരുടെയോ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും വ്യക്തിപരമായ ജീവിതങ്ങളിൽ ഇടപെടാൻ പോയിട്ടില്ല. കുഞ്ചാക്കോ ബോബന്‍ ഫെയ്സ് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
Post Your Comments