ബ്രഹ്മാണ്ട ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്ന ആരാധകര്ക്കൊരു സന്തോഷ വാര്‍ത്തയുമായെത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ബാഹുബലി 2 പ്രഖ്യാപിച്ചതിലും നേരത്തേ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ രഹസ്യ സ്വഭാവം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കഴിയുന്നത്ര വേഗത്തില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. അടുത്ത ഏപ്രില്‍ 28ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷന്‍ ദൃശ്യങ്ങളും ക്ലൈമാക്സ് ദൃശ്യങ്ങളും പുറത്തായത് അണിയറ പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കി. സംഭവം രാജമൗലിക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് വേഗത്തിലാക്കണമെന്നതു സംബന്ധിച്ച് രാജമൗലിയും നിര്‍മ്മാതാക്കളും ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ അവസാനഭാഗ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍, ഗ്രാഫിക്സ് വര്‍ക്കുകള്‍ എന്നിവയാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ശേഷിക്കുന്ന ജോലികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കാനായാല്‍ പ്രതീക്ഷിച്ചതിലും നേരത്തേ ബാഹുബലി കാണാനാകും.
Post Your Comments