Cinema

അക്കാഡമി ചെയര്‍മാനായതുകൊണ്ട് വിവരമുണ്ടാവില്ല; കമലിനെതിരെ വിനയന്‍ തിരിച്ചടിക്കുന്നു

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട വിനയന്റെ ആരോപണം അറിവില്ലായ്മ കൊണ്ടാണെന്ന് കമല്‍ പറഞ്ഞു.
എന്നാല്‍, കമല്‍ അല്ല നരേന്ദ്രമോദി വിചാരിച്ചാലും നിര്‍മ്മാതാവിന്റെ അനുമതിയില്ലാതെ പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് വിനയന്‍ തിരിച്ചടിച്ചു.
കമലിന്റെ മറുപടി വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. അക്കാഡമി ചെയര്‍മാന്‍ ആയതുകൊണ്ട് വിവരമുണ്ടാവണമെന്നില്ല. ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുളള നിയമാവലി ആദ്യം കമല്‍ പഠിക്കട്ടെയെന്ന് വിനയന്‍ പറഞ്ഞു.
കമലിന്റെ മറുപടി കേട്ടാല്‍ ഏതു സിനിമ ആവശ്യപ്പെട്ടാലും അക്കാദമി നല്‍കുമെന്നാണ് തോന്നുക.
നിര്‍മ്മാതാവ് സര്‍ഗം കബീറിനോട് ചോദിക്കാതെ കമല്‍ വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ പ്രിന്റ് മോഷ്ടിച്ചു നല്‍കുകയായിരുന്നു എന്ന് വിനയന്‍ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments


Back to top button