500 – 1000 നോട്ട് അസാധുവാക്കിയ ഗവന്മെന്റ് നടപടി വല്യ ശരിയെന്നു സിനിമാതാരം ജഗദീഷ്. നോട്ടിന്റെ കാര്യത്തില്‍ ഗവണ്‍മെന്റ് സ്വീകരിച്ച ആദ്യ സ്റ്റെപ്പ് തെറ്റാണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ലെന്ന് ജഗദീഷ്. സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇത് വളരെ ഗുണം ചെയ്യും. ഗവണ്‍മെന്റിന്റെ ഈ പോളിസി ശരിയാണ്. എന്നാല്‍ ഒരു പരിഭവം എനിക്കുണ്ട് . ഇതിന്റെ മുന്നൊരുക്കം കുറെക്കൂടി ശാസ്ത്രീയമാകണമായിരുന്നു. ഇത് പറയാന്‍ കാരണം ജനങ്ങളുടെ ആശങ്കയും ആകാംക്ഷയുമാണ്. . ഇപ്പോഴും ജനങ്ങള്‍ക്കുള്ള ടെന്‍ഷന്‍ വിട്ടുമാറിയിട്ടില്ല. ജനങ്ങളുടെ ഈ പരിഭ്രാന്തി ഒന്നൊഴിവാക്കിയുള്ള ഒരു മുന്നൊരുക്കം നടത്തിയിരുന്നു എങ്കില്‍ ഇതൊരു വലിയ വിജയം തന്നെ ആകുമായിരുന്നു.
അതിനായി ഒരു പത്ര പരസ്യമെങ്കിലും നടത്തി ജനങ്ങളെ ബോധവത്കരിക്കാമായിരുന്നു. 500-1000 നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ ഇവിടെ എന്താണ് നടക്കാന്‍ പോകുന്നത്? അതിന്റെ ഉദ്ദേശശുദ്ധി എന്താണ്? നിങ്ങളുടെ പണം വളരെ ഭദ്രമാണ് എന്നൊക്കെയുള്ള വിവരങ്ങള്‍ പത്രമാധ്യമങ്ങളില്‍ ഒരു ഫുള്‍പേജ് പരസ്യം നല്‍കി അറിയിച്ചിരുന്നുവെങ്കില്‍ ജനം ഇത്രമാത്രം വേവലാതിപ്പെടുകയില്ലായിരുന്നു എന്നും ജഗദീഷ് പറഞ്ഞു
Post Your Comments