കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍വെച്ചു നടന്ന ദിലീപ് കാവ്യ വിവാഹത്തെക്കുറിച്ച് പ്രതികരിക്കുകയാണ് നടി മേനക. അമ്പലത്തില്‍ പൂജയുണ്ടെന്നു പറഞ്ഞാണ് തന്റെ ഭര്‍ത്താവായ സുരേഷ് കുമാര്‍ ആദ്യം തന്നെകൂട്ടിക്കൊണ്ട് പോയതെന്ന് മേനക സുരേഷ് പറയുന്നു. ഹോട്ടലില്‍ മുന്നിലെത്തിയപ്പോള്‍ സിനിമ പൂജയാണെന്ന് മാറ്റിപറഞ്ഞു. ഹോട്ടലിനു പുറത്തും സിനിമാ പൂജയെന്നു എഴുതിവച്ചിരുന്നു. സംഭവം ശരിക്കും പിടികിട്ടിയിരുന്നില്ല. പിന്നീട് ദിലീപിനെയും കാവ്യമാധവനെയും കണ്ടശേഷമാണ് എല്ലാം വ്യക്തമായത്. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ പെണ്ണുങ്ങള്‍ക്ക് കഴിയില്ല എന്നാണല്ലോ പറയാറ് അത്കൊണ്ടാകാം തന്നില്‍നിന്നും സുരേഷട്ടന്‍ കാര്യങ്ങള്‍ മറച്ചുവെച്ചതെന്നും മേനക ചിരിയോടെ പറയുന്നു. ചടങ്ങില്‍ പങ്കെടുത്ത മേനക ഇരുവരെയും അനുഗ്രഹിച്ചാണ് മടങ്ങിയത്. ദിലീപിനും കാവ്യയ്ക്കും നല്ലൊരു ജീവിതം ഉണ്ടാകട്ടെയെന്നും,ഇരുവര്‍ക്കും എല്ലാ സൗഭാഗ്യങ്ങളും നേരുന്നുവെന്നും മേനക പറഞ്ഞു.
Post Your Comments