പുതിയ സംവിധായകരോട് കൂടെ പ്രവര്‍ത്തിക്കുന്നതില്‍ ആകുലതകള്‍ ഒന്നുമില്ലാത്ത നടനാണ് മനോജ് ബാജ്പേയിയെന്നും അദ്ദേഹത്തിനോട് നന്ദി പറഞ്ഞാല്‍ തീരില്ലന്നും സംവിധായകന് അതാനു മുഖര്‍ജി.
ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ സംവിധായകനുമായി നടന്ന കൂടികാഴ്ചയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതാനു മുഖര്‍ജിയുടെ ‘രുക്’ എന്ന ചിത്രത്തിന്റെ നായകനാണ് മനോജ് ബാജ്പേയി.
ബാജ്പേയിയെ പോലുള്ള വലിയ സ്റ്റാറുകളുടെ പിന്തുണ പുതു സംവിധായകര്‍ക്ക് ഏറെ പ്രോത്സാഹനമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സംവിധായകനായ തനിക്ക് ബാജ്പേയി ഡേറ്റ് തരുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. എന്നാല്‍, അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ‘രുകി’ന്‍െറ തിരക്കഥ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടുവെന്നും താന്‍ മുമ്പ് ചെയ്തിട്ടുള്ള ഹ്രസ്വ ചിത്രങ്ങള്‍ കണ്ട് നല്ല അഭിപ്രായം പറഞ്ഞുവെന്നും അതാനു കൂട്ടിച്ചേര്‍ത്തു.
അകിര കുറസോവയുടെ ‘റാഷമോണ്‍’ എന്ന ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എടുത്ത ‘രുക്’ ഒരു ആണ്‍കുട്ടിയിലൂടെ കുടുംബത്തെ തേടുന്നതാണ്. ഒരിക്കല്‍ നഷ്ടമായ കുടുംബവുമായുള്ള ബന്ധത്തെ വീണ്ടെടുക്കാന്‍ നടത്തുന്ന യാത്രയില്‍ തന്‍െറ വഴിയില്‍ ഉടനീളം രഹസ്യങ്ങളുമായും ഓര്‍മകളുമായും അവനു ഏറ്റുമുട്ടെണ്ടി വരുന്നു.
Post Your Comments