NEWS

ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നു

 

ദീർഘ നാളത്തെ വാർത്താ വിവാദങ്ങൾ അവസാനിപ്പിച്ച്‌ ദിലീപും കാവ്യയും വിവാഹിതരാകുന്നു . വിവാഹം അല്പസമയത്തിനകം കൊച്ചിയിൽ വെച്ച് നടക്കും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങ് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് നടക്കുക. ചിപ്പി, മേനക, ജോമോൾ ,രഞ്ജിത് മേനക സുരേഷ് കുമാർ ,തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും .മകൾ മീനാക്ഷിയുടെ പിന്തുണയോടെ യാണ് വിവാഹമെന്ന് ദിലീപ് . പ്രേക്ഷകരുടെ എല്ലാ പിന്തുണയും അനുഗ്രഹവും വേണമെന്നും ദിലീപ് പറഞ്ഞു
ചടങ്ങിൽ പങ്കെടുക്കുന്നവർ പോലും കല്യാണ വിവരം അറിയുന്നത് ഇന്ന് രാവിലെ. ഒരു സിനിമയുടെ പൂജയ്ക്കെന്നു പറഞ്ഞാണ് നടി മേനക ചടങ്ങിലെത്തിയത് . സംവിധായകരായ കമൽ , സിദ്ദിഖ് , മീര ജാസ്മിൻ ,ജനാർദ്ദനൻ ,ജോമോൾ , ചിപ്പി തുടങ്ങിയവരും വിവരം അറിയുന്നത് ഇന്ന് രാവിലെയാണ്.

അടുത്ത കുറെ ദിവസങ്ങളായി വിവാഹത്തിന്റെ സൂചനകൾ ഉണ്ടായിരുന്നു എങ്കിലും എപ്പോൾ എവിടെ വെച്ച് നടക്കും എന്നതിനായിരുന്നു വ്യക്തതയില്ലാതിരുന്നത്
ഒട്ടേറെ സിനിമകളില്‍ നായികാനായകന്മാരായ ഇരുവരം മലയാളത്തിലെ ഏറ്റവും മികച്ച ജോഡികളില്‍ ഒന്നായി പരിഗണിക്കുന്ന ഇരുവരും തമ്മിലുള്ള വിവാഹം എറണാകുളത്തെ ഒരു ആഡംബര ഹോട്ടലില്‍ ഏറ്റവും അടുപ്പമുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് നടക്കുന്നത്.
വിവാഹം സംബന്ധിച്ച്‌ ഇതിനകം ഒട്ടേറെ തവണ വാര്‍ത്തകള്‍ വന്നപ്പോഴെല്ലാം നിഷേധിച്ച രംഗത്ത് വന്നിരുന്ന ദിലീപും കാവ്യയും പുതിയ വിവരം സിനിമയിലെയും പുറത്തെയും ഏറ്റവും അടുത്തവര്‍ ഒഴികെ അതീവ രഹസ്യമാക്കി വെച്ചിരിക്കുക ആയിരുന്നു. ഇരുവരം തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുന്നതായും വാര്‍ത്തകള്‍ മുമ്ബും പുറത്തു വന്നിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു. നടി മഞ്ജുവാര്യരെ 1998 ഒക്ടോബര്‍ 20 ന് വിവാഹം കഴിച്ച ദിലീപ് 17 വര്‍ഷം നീണ്ട ദാമ്ബത്യം അവസാനിപ്പിച്ച്‌ കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചനം നേടിയത്.
ഇതിന് പിന്നാലെയാണ് കാവ്യയെ വിവാഹം ചെയ്യുന്നത്. കാവ്യയുടേതും രണ്ടാം വിവാഹമാണ്. 2009 ഫെബ്രുവരിയില്‍ മറുനാടന്‍ മലയാളിയായ നിശാല്‍ ചന്ദ്രയുമായി വിവാഹം കഴിച്ച കാവ്യ തൊട്ടുപിന്നാലെ തന്നെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും 2011 ല്‍ വിവാഹമോചനം നേടുകയൂം ചെയ്തിരുന്നു. കാവ്യാമാധവന്‍ നായികയായി അരങ്ങേറിയ ആദ്യ ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ മുതല്‍ അനേകം ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്മാരായി അഭിനയിച്ചതിനെ തുടര്‍ന്ന് ഇരുവരേയും ചേര്‍ത്ത് അനേകം ഗോസിപ്പുകളാണ് പ്രത്യക്ഷപ്പെട്ടത്. അടൂര്‍ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയുമാണ് ഇരുവരും അവസാനമായി നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ട ചിത്രം.
എന്നാല്‍ അതിനെയെല്ലാം ഇരുവരും അവഗണിച്ചിരുന്നെങ്കിലും മഞ്ജുവുമായി ദിലീപ് ബന്ധം പിരിഞ്ഞപ്പോള്‍ ഈ വാര്‍ത്തകള്‍ക്ക് ശക്തി കൂടുകയായിരുന്നു. അടുത്തിടെ ഈ വാര്‍ത്ത വീണ്ടും വന്നപ്പോള്‍ ദിലീപ് ശക്തമായിട്ടാണ് പ്രതികരിച്ചത്. മകള്‍ മീനാക്ഷിയുടെ അറിവോ അനുവാദമോ കൂടാതെ ഇനിയൊരു വിവാഹത്തിന് തയ്യാറാകില്ലെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. അടുത്തിടെ മകളെ ചേര്‍ത്ത് വാര്‍ത്ത പുറത്തു വന്നതിനോടും വൈകാരികമായി തന്നെ പ്രതികരിച്ച ദിലീപ് മാധ്യമപ്രവര്‍ത്തകരെ കോടതി കേറ്റുമെന്നും ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button