മലയാളികള്‍ക്ക് എക്കാലവും ഇഷ്ടപ്പെട്ട കള്ളന്മാരാണ് കായം കുളം കൊച്ചുണ്ണി, ഇത്തിക്കരപക്കി. അവരുടേത് പോലെ കൊല്ലത്ത് ജീവിച്ച തസ്കരന്‍ മണിയന്‍ പിള്ളയുടെ ജീവിത കഥയെ അടിസ്ഥാനമാക്കി ജിത്തു ജോസഫ് ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. തസ്കരന്‍ മണിയന്പിള്ളയുടെ ആത്മകഥ ജി ആര്‍ ഇന്ദുഗോപനാണ് തയ്യാറാക്കിയത്.
ഇതാണ് പുതിയ വര്‍ക്ക് എന്നും അതിന്റെ സ്ക്രിപ്റ്റ് വര്‍ക്ക് നടക്കുകയാണെന്നും ബിജു മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുനതിനുള്ള ചര്‍ച്ചകള്‍ നടത്തിയെന്നും സംവിധായകന്‍ ജിത്തു ജോസഫ് പറഞ്ഞു. ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത മലയാളത്തിന്‍റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പികുന്നുണ്ട്.
Post Your Comments