BollywoodCinemaIndian CinemaNEWS

തരംഗമായി പ്രിയങ്കയുടെ ഫോട്ടോഷൂട്ട്

ആഗോള താരമായി മാറിയ പ്രിയങ്കാ ചോപ്ര വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇപ്പോള്‍ താരം തരംഗമാകുന്നത് ഒരു ഫോട്ടോ ഷൂട്ടിലൂടെയാണ്. ഹോളിവുഡ് സുന്ദരിമാരെ ക്യാമറയ്ക്ക് മുന്നിലെത്തിക്കാന്‍ ഒരുക്കുന്നവരെ ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഹോളിവുഡ് റിപ്പോര്‍ട്ടിന്‍റെ ബ്യൂട്ടി ഇഷ്യുവിന് വേണ്ടിയുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ച.

ലൊസാഞ്ചൽസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ സെക്‌സി ഹെയര്‍ സ്റ്റൈലിസ്റ്റ് കാസ്ടില്ലോയാണ് ഫോട്ടോഷൂട്ടില്‍ പ്രിയങ്കയ്ക്ക് ഒപ്പമുള്ളത്.
കാസ്ടില്ലോ പ്രിയങ്കയുമായി ഫണ്‍ ഗെയിം കളിക്കുന്ന വീഡിയോയും ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ പുതിയ ബ്യൂട്ടി പതിപ്പിന്റെ ഭാഗമായി റിലീസ് ചെയ്തിട്ടുണ്ട്. പ്രിയങ്കയെ റിസ്‌ക് ടേക്കര്‍ എന്നാണ് ഹെയര്‍ സ്റ്റൈലിസ്റ്റ് വിശേഷിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button