കോഴിക്കോട്: മാധവിക്കുട്ടിയെ കുറിച്ചുള്ള ആമി എന്ന ചിത്രം കമല്‍ ഒരുക്കുന്നു എന്ന വാര്‍ത്ത വന്നത് മുതല്‍ ചര്‍ച്ചകളും വിവാദങ്ങളും ധാരാളം ഉണ്ടയികൊണ്ടിരിക്കുകയാണ്. മാധവിക്കുട്ടിയുടെ ജീവ ചരിത്രത്തിനു സമാനമായ പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകം എഴുതിയ മെറിലി വെയ്സ്ബോര്‍ഡ് കമലിനെതിരെ രംഗത്തെത്തിയിരുന്നു. അതിനെതിരെ കമല്‍ വിവാദങ്ങളുമായി എത്തി. ഇപ്പോള്‍ മാധവിക്കുട്ടിയെക്കുറിച്ചു സിനിമ ചെയ്യുന്ന സംവിധായകന് കമലിനെതിരെ എഴുത്തുകാരി മെറിലി വെയ്സ്ബോര്‍ഡ് ഉന്നയിച്ച വിമര്‍ശങ്ങളെ തള്ളി മാധവിക്കുട്ടിയുടെ മകന് ജയസൂര്യദാസ് രംഗത്തെത്തിയിരിക്കുന്നു.
മെറിലി എഴുതിയ കത്തില്‍ അധികവും അസത്യങ്ങളും അര്‍ത്ഥ സത്യങ്ങളുമാണ് ഉള്ളതെന്ന് ജയസൂര്യദാസ് പറയുന്നു. മെറിലി എഴുതിയതും മനസിലാക്കിയതും അല്ല മാധവികുട്ടിയെന്നും മലയാളികളുടെ കമല ഇതല്ലായെന്നും അദ്ദേഹം പറയുന്നു. കൂടാതെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന കമലയുടെ യശ്ശസ്സിനു മങ്ങലേല്‍പ്പിക്കാനുള്ള അനാവശ്യ വിവാദങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമ്മയുടെ സുഹൃത്താണെന്നു പറയുന്ന മെറിലി രണ്ടു വര്‍ഷം സുഖമില്ലാതെ കിടന്ന അമ്മയെ കാണാന്‍ എത്തിയിട്ടില്ല. അമ്മയുടെ മരണശേഷം ആണ് അവര്‍ പുസ്തകം പ്രസിദ്ധീകരിച്ചത്. കൂടാതെ കൈയെഴുത്തു പ്രതി ആമ്മയെ കാണിക്കണം എന്നാ നിരന്തര ആവശ്യം അവര്‍ കേട്ടിരുന്നില്ല. ആമ്മ മരിക്കും മുന്‍പ് അനുശോചനം രേഖപ്പെടുത്തിയ സ്ത്രീയാണ് മെറിലി എന്നും ജയസൂര്യ കുറ്റപ്പെടുത്തി.
Post Your Comments