GeneralNEWS

സിനിമാ താരങ്ങളെ തമ്മിലടിപ്പിക്കുന്നത് ചിലര്‍ക്ക് വിനോദമാണ്‌;പ്രതികരണവുമായി മുകേഷ്

കാര്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപി മുകേഷ് വാക്-പോര് തുടങ്ങിയത്. സുരേഷ് ഗോപിയുടെ കാര്‍ പോണ്ടിച്ചേരി രജിസ്ട്രേഷനാണെന്നും റോഡ്‌ ടാക്സ് വെട്ടിക്കാന്‍ വേണ്ടിയാണ് പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നുമായിരുന്നു ആരോപണം. ഇതിനെതിരെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം എം,എല്‍,എ ആയ മുകേഷിന്റെ കാറിന്റെ രജിസ്ട്രേഷന്‍ എവിടെയാണന്നായിരുന്നു സുരേഷ് ഗോപിയുടെ മറു ചോദ്യം.

സംഭവമായി ബന്ധപ്പെട്ടു മുകേഷിന്റെ പ്രതികരണം ഇങ്ങനെ; സിനിമാ താരങ്ങളെ തമ്മിലടിപ്പിക്കുന്നത് ചിലര്‍ക്ക് വിനോദമാണ്‌. എന്നാല്‍ തന്നെ അത്തരം പരിപാടികള്‍ക്ക് കിട്ടില്ലെന്ന് മുകേഷ് പറയുന്നു. ഞങ്ങളുടെ പ്രശ്നത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ല. എന്റെ കാറുമായി ബന്ധപ്പെട്ടവാര്‍ത്തകള്‍ പുറത്തുവന്നു കഴിഞ്ഞു അതിനാല്‍ ഞങ്ങളെ തമ്മിലടിപ്പിക്കുന്ന രീതി ഇവിടെ ഏല്‍ക്കാന്‍ പോകുന്നില്ല മുകേഷ് വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button