മലയാളത്തില്‍ നിന്ന് 100 കോടി ക്ലുബ്ബിലെത്തിയ ആദ്യ ചിത്രമെന്ന നേട്ടം പുലിമുരുകന്‍ സ്വന്തമാക്കിയത് മലയാള സിനിമാലോകം ഏറെ ആഘോഷമാക്കിയിരുന്നു. നോട്ട് അസാധുവാക്കല്‍ പുലിമുരുകന്റെ കളക്ഷനെ ബാധിക്കുമോ എന്ന സംശയവും നില നിന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ മറ്റൊരു റെക്കോഡിലേക്ക് കടക്കുകയാണ് പുലിമുരുകന്‍. 125 കോടി രൂപ കളക്ഷന്‍ നേടുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ടോമിച്ചന്‍ മുളകുപാടം ആണ്. ഉദയ് കൃഷ്ണന്‍ – സിബി കെ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. യുഎഇയില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ എന്ന റെക്കോഡും പുലി മുരുകനാണ്. സുല്‍ത്താന്‍, ബാഹുബലി, കബാലി എന്നീ സിനിമകളെയാണ് പുലിമുരുകന്‍ പിന്നിലാക്കിയത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമ, അഞ്ച് ദിവസത്തില്‍ 20 കോടി നേടിയ മലയാള സിനിമ എന്നീ റെക്കോര്‍ഡുകളും പുലിമുരുകനു സ്വന്തമാണ്.
Post Your Comments