ഗോവാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കലാഭവന്‍ മണിയുടെ ആദരസൂചകമായി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം പ്രദര്‍ശിപ്പിച്ചതു സംബന്ധിച്ച് സംവിധായകന്‍ വിനയന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചത് അറിവില്ലായ്മ കൊണ്ടാണെന്ന് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. ചലച്ചിത്ര അക്കാദമിയല്ല ചലച്ചിത്രോത്സവത്തിന് സിനിമ തിരഞ്ഞെടുക്കുന്നതെന്ന് കമല്‍ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് വിനയന് അറിവുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും പ്രദര്‍ശിപ്പിക്കുന്ന വിവരം തന്നെ അറിയിച്ചില്ലെന്നും ഇതിന് പിറകില്‍ കമലിന്റെ കുബുദ്ധിയാണെന്നും വിനയന്‍ ആരോപിച്ചിരുന്നു.
‘ചലചിത്ര അക്കാദമി വഴിയല്ല ചലച്ചിത്ര മേളയിലേക്ക് സിനിമ അയക്കുന്നത്. ഗോവയില്‍ കലാഭവന്‍ മണിയെ ആദരിക്കുന്നത് അദ്ദേഹത്തിന് അവിടെ കൊടുക്കുന്ന അംഗീകാരമാണ്. അവര്‍ ആവശ്യപ്പെടുന്ന ചിത്രങ്ങളുടെ പ്രിന്റ് നല്‍കുക മാത്രമാണ് ചലച്ചിത്ര അക്കാദമിയുടെ ജോലി. സിനിമ സ്ക്രീന്‍ ചെയ്യുമ്പോള്‍ സംവിധായകരെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും അവര്‍ നേരിട്ട് ബന്ധപ്പെടും. അതില്‍ ചലച്ചിത്ര അക്കാദമി ഇടനിലക്കാരല്ല. ഇതൊക്കെ വിനയന്‍ അറിവില്ലായ്മ കൊണ്ട് പറയുന്നതാണ്’. കമല്‍ പറഞ്ഞു.
അക്കാദമി വഴിയാണ് അന്താരാഷ്ട്ര ചലചിത്ര മേളയ്ക്കുള്ള ചിത്രങ്ങള്‍ അയക്കുന്നത്. ഒരു സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ വിളിച്ച് പറയുന്ന സാമാന്യ മര്യാദ സാധാരണ അക്കാദമി അംഗങ്ങള്‍ കാണിക്കാറുണ്ട്. ഇക്കുറി അതുണ്ടായില്ല. അക്കാദമി ചെയര്‍മാന്‍ കമലിന്റെ കുശുമ്പും കുബുദ്ധിയുമാണ് ഇതിന് പിറകിലെന്നായിരുന്നു വിനയന്‍ പറഞ്ഞിരുന്നത്.
.
Post Your Comments