Uncategorized

മോഹന്‍ലാല്‍-മേജര്‍ രവി ചിത്രത്തെക്കുറിച്ച് അല്ലു സിരീഷിന് പറയാനുള്ളത്….

കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മ്മയോദ്ധ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍-മേജര്‍ രവി ടീം ഒന്നിക്കുന്ന ചിത്രമാണ്‌ 1971 ബിയോണ്ട് ബോർഡേർസ് .
തെലുങ്ക്‌ സൂപ്പര്‍താരം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ് ഈചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ അല്ലു സിരീഷ് ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയുണ്ടായി.

maj

“1971ന്റെ ആദ്യ ഷെ‍ഡ്യൂൾ പൂർത്തിയായി. ശാരീരികമായ കാര്യക്ഷമത ആവശ്യമായ കഥാപാത്രമാണ്. ഈ ചിത്രത്തിലൂടെ പട്ടാളക്കാരെക്കുറിച്ചും യുദ്ധത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും മനസ്സിലാക്കാൻ സാധിച്ചു. ഇത് മറക്കാനാകാത്ത അനുഭവമാണ്. ബുദ്ധിമുട്ടേറിയ കാലാവസ്ഥയിലും കുടുംബജീവിതം പോലും മറന്നാണ് അവർ രാജ്യത്തിനായി കഷ്ടപ്പെടുന്നത്. അവരാണ് യഥാർത്ഥ ഹീറോസ്.” അല്ലു സിരീഷ് ട്വിറ്ററില്‍ കുറിക്കുന്നു

shortlink

Post Your Comments


Back to top button