Mollywood

മമ്മൂട്ടിയുടെ സൗന്ദര്യം;വിമര്‍ശനവുമായി സീമ

1980-90കാലങ്ങളിലെ ഏറ്റവും മികച്ച താരജോഡികളിലൊന്നായിരുന്നു മമ്മൂട്ടിയും സീമയും. സന്ധ്യയ്ക്കെന്തിന് സിന്ധൂരം, അടിയൊഴുക്കുകള്‍, കരിന്പിന്‍ പൂവിനക്കരെ, അനുബന്ധം, ഇടനിലങ്ങള്‍ തുടങ്ങി നിരവധി സിനിമകളില്‍ മമ്മൂട്ടിയും സീമയും ഒന്നിച്ച് അഭിനയിച്ചു. ഐ വി ശശിയുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗം വിട്ടു നിന്ന സീമ പിന്നീട് പ്രായത്തിനനുസരിച്ചുള്ള വേഷങ്ങളുമായി സിനിമയില്‍ തിരിച്ചെത്തി. ഒപ്പം നിരവധി സീരിയലുകളിലും സീമ അഭിനയിച്ചു. ഒപ്പം അഭിനയിച്ചവര്‍ പ്രായത്തിന്റെ പിടിയില്‍ അകപ്പെടുമ്പോഴും ചര്‍മ്മം കൊണ്ട് ചുള്ളന്‍ പയ്യനായി തുടരുകയാണ് മമ്മൂട്ടി.  അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ സൗന്ദര്യവും ആരോഗ്യവും എന്നും ഒരു ചര്‍ച്ചാ വിഷയമാണ്.  ഒരു ചാനല് പരിപാടിയില്‍ മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ച്ചുള്ള സീമയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

മമ്മൂട്ടി ഇപ്പോഴും ഏറെ സുന്ദരനായിരിക്കുന്നല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന് സീമ പറഞ്ഞ മറുപടി ഇങ്ങനെ . “മമ്മൂട്ടിയുടെ സൗന്ദര്യം പണവും പ്രശസ്തിയും കൂടുമ്പോള്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ്. പിന്നെ മമ്മൂട്ടി പ്രസവിച്ചിട്ടുമില്ലല്ലോ”.

സീമയും ജയനും ചേര്‍ന്ന് അവിസ്മരണീയമാക്കിയ കണ്ണും കണ്ണും എന്ന ഗാനവും പരിപാടിക്കിടെ കേള്‍പ്പിച്ചു. ഈ ഗാനം മമ്മൂക്കയും അവതരിപ്പിച്ചിട്ടുണ്ടല്ലോ എന്ന് അവതാരക ചോദിച്ചപ്പോള്‍ അത് മമ്മൂട്ടി കുളമാക്കിയെന്നാണ് സീമ പറഞ്ഞത്. മമ്മൂക്ക ഇത് കേള്‍ക്കില്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് കേള്‍ക്കട്ടെ എന്ന മറുപടിയും താരം നല്‍കി. സീമയുടെ പരാമര്‍ശത്തില്‍ മമ്മൂട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button