GeneralKollywoodNEWS

ഭൈരവയുടെ ഓഡിയോ ലോഞ്ച് ഡിസംബര്‍ 12-ലേക്ക് മാറ്റിയതിനു പിന്നിലെ കാരണം?

ഇളയദളപതിയെ നായകനാക്കി ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭൈരവ. ഭൈരവയുടെ ഓഡിയോ ലോഞ്ച് ഡിസംബര്‍ ആദ്യവാരം നടത്താനുള്ള തീരുമാനത്തിലായിരുന്നു ചിത്രത്തിന്‍റെ അണിയറക്കാര്‍. എന്നാല്‍ ഡിസംബര്‍ 12-ലേക്ക് ഭൈരവയുടെ ഓഡിയോ ലോഞ്ച് മാറ്റിവെച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 12-ലേക്ക് മാറ്റിവയ്ക്കാനുള്ള കാരണം മറ്റൊന്നുമല്ല അന്നാണ് തമിഴ് സിനിമാലോകവും തമിഴ് സിനിമാ പ്രേക്ഷകരും ഒന്നടങ്കം ഉത്സവമാക്കുന്ന സ്റ്റയില്‍ മന്നന്‍റെ പിറന്നാള്‍ ആഘോഷം. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടയില്‍ രജനിയുടെ പിറന്നാള്‍ദിനവും ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ഭൈരവ ടീം.

shortlink

Post Your Comments


Back to top button