നോട്ടു നിരോധനം പ്രതിസന്ധിയില്‍പ്പെട്ട് നയന്‍താരയും

നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള നടപടി തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു സിനിമയ്ക്ക് നാലു കോടി രൂപ പ്രതിഫലം വാങ്ങുന്ന നയന്‍ കേരളത്തിലും പുറത്തുമായി പല സ്ഥലങ്ങളിലും ഏക്കറു കണക്കിന് ഭൂമി വാങ്ങിയിട്ടിട്ടുണ്ട്. 1000, 500 നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ നയന്‍താരയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപവും പ്രതിസന്ധിയില്‍പെട്ടിരിക്കുകയാണ്. ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, കൊച്ചി എന്നിങ്ങനെ കണ്ണായ സ്ഥലങ്ങളിലാണ് നയന്‍താരയുടെ ഭൂമി. ഇതിന് പുറമേ ജന്മനാടായ തിരുവല്ലയിലും ഭൂമിയുണ്ട്. കൊച്ചിയില്‍ കോടിക്കണക്കിനു വില വരുന്ന ഫ്ലാറ്റുകളും നടിയുടെ പേരിലുണ്ട്.പുതിയ നടപടിയ്ക്ക് ശേഷം താരത്തിന്റെ പേരിലുള്ള ഭൂമിയുടെ വിലയില്‍ കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇത് കാരണം ഭൂമി മറിച്ചു വില്‍ക്കാന്‍ നടിക്കു കഴിയുന്നില്ല.

Share
Leave a Comment