പതിമൂന്നാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഡിസംബര്‍ ഏഴിന് തുടക്കം കുറിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള 156 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമയില്‍ നിന്നുള്ള 57 സിനിമകളുടെ ആദ്യ പ്രദര്‍ശനത്തിന് ദുബൈ മേള വേദിയാകും. പശ്ചിമേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളില്‍ ആദ്യ പ്രദര്‍ശനം നടക്കുന്ന 94 സിനിമകളും മേളയുടെ പ്രത്യേകതയാണ്. മികച്ച 63 അറബ് സിനിമകളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോണ്‍ മാഡനിന്‍റെ ‘മിസ് സ്ളൊആനെ’ ആണ് ഉദ്ഘാടന ചിത്രം. ഇന്ത്യയില്‍ നിന്ന് ഹിന്ദി ചിത്രം ‘ബെഫിക്റെ’ മേളയില്‍ ഇടം പിടിച്ചു. മേളയിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ഏക സിനിമ കൂടിയാണിത്. മലയാളത്തില്‍ നിന്ന് ഒരു സിനിമയ്ക്കും മേളയില്‍ ഇടം നേടാനായില്ല. ‘ബെഫിക്റെ’ യിലെ താരങ്ങളായ രണ്‍വീര്‍ സിങ്ങും വാണി കപൂറും മേളയില്‍ അതിഥികളായെത്തും. ഹിന്ദി നടി രേഖ, സാമുവല്‍ എല്‍ ജാക്സണ്‍, ഗബ്രിയേല്‍ യാരിദ് എന്നിവര്‍ക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്‍കും. മേള 14ന് സമാപിക്കും. ‘റഫ് വണ്‍: എ സ്റ്റാര്‍ വാര്‍സ് സ്റ്റോറി’യാണ് സമാപന ചിത്രം.
Post Your Comments