കട്ടപ്പനയിലെ ഋത്വിക് റോഷന്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചുകൊണ്ട് ഉഗ്രന്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സലിംകുമാര്‍. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന് തീയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന വേളയില്‍ സലിംകുമാര്‍ നാദിര്ഷയുമൊത്തുള്ള മനോഹര നിമിഷങ്ങളെക്കുറിച്ച് പങ്കിടുകയാണ്.
“നാദിർഷ സംവിധാനം ചെയ്ത ആദ്യ സിനിമ അമർ അക്ബർ അന്തോണിയിൽ എനിക്ക് അഭിനയിക്കാൻ സാധിച്ചില്ല. ശാരീരികമായ കുറച്ച് ബുദ്ധിമുട്ടുകൾ കൊണ്ടായിരുന്നു അത്. എന്നാലും ആ ചിത്രത്തിന് ക്ലാപ്പടിച്ചത് ഞാനാണ്. കട്ടപ്പനയിലെ റിത്വിക് റോഷനിലും ആ റോൾ ഞാൻ തന്നെ ചെയ്തു. എന്റെ ജീവിതത്തിലെ എല്ലാ ടേണിങ് പോയിന്റുകളും നാദിർഷയാണ് നൽകിയത്. എന്നെ ആദ്യമായി സിനിമയിൽ അഭിനയിപ്പിച്ചത് നാദിർഷ പറഞ്ഞിട്ടാണ്. എന്നെ ആദ്യമായി ദുബായിൽ കൊണ്ടുപോയത് നാദിർഷയാണ്. അമേരിക്കയിലേയ്ക്ക് ആദ്യമായി പോയത് നാദിർഷ തന്ന അവസരമാണ്”. സലിംകുമാര്‍ ഒരു പ്രമുഖ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments