ഹണി ബിയുടെ രണ്ടാം ഭാഗമായ ഹണി ബി ടു സെലിബ്രേഷന്‍സിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. യുവജനങ്ങള്‍ ആഘോഷമാക്കിയ ഹണിബീയുടെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ഒരുക്കുന്നത്.
രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. ആസിഫ് അലിയും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ നിതിന്‍ ഭാസി ,ലാല്‍, ബാലു വര്‍ഗീസ്, അര്‍ച്ചന കവി, ബാബുരാജ് എന്നിവരും അഭിനയിച്ചിരുന്നു. ആദ്യഭാഗത്തിലെ എല്ലാ കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഹണിബീ ടുവില്‍ പുതിയൊരംഗം കൂടിയെത്തുമെന്നാണ് വിവരം. പുതിയ ഭാഗത്തില്‍ ബഡായി ബംഗ്ലാവ് ഫെയിം ആര്യ രോഹിതാണ് ആസിഫിന്റെയും ഭാവനയുടെയും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായി എത്തുന്നത്. മുമ്പ് തോപ്പില്‍ ജോപ്പന്, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്. ആദ്യഭാഗത്തിന്റെ ക്ലൈമാക്സിന് തൊട്ടുമുന്‍പുള്ള കഥയാണ് രണ്ടാം ഭാഗത്തിന് പ്രമേയമാകുന്നതെന്നാണ് വിവരം. ഹണി ബിയുടെ രണ്ടാം ഭാഗമായ ഹണി ബി ടു സെലിബ്രേഷന്‍സിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. യുവജനങ്ങള്‍ ആഘോഷമാക്കിയ ഹണിബീയുടെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ഒരുക്കുന്നത്. രണ്ടാംഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. ആസിഫ് അലിയും ഭാവനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ നിതിന്‍ ഭാസി ,ലാല്‍, ബാലു വര്‍ഗീസ്, അര്‍ച്ചന കവി, ബാബുരാജ് എന്നിവരും അഭിനയിച്ചിരുന്നു. ആദ്യഭാഗത്തിലെ എല്ലാ കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഹണിബീ ടുവില്‍ പുതിയൊരംഗം കൂടിയെത്തുമെന്നാണ് വിവരം. പുതിയ ഭാഗത്തില്‍ ബഡായി ബംഗ്ലാവ് ഫെയിം ആര്യ രോഹിതാണ് ആസിഫിന്റെയും ഭാവനയുടെയും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായി എത്തുന്നത്. മുമ്പ് തോപ്പില്‍ ജോപ്പന്, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്. ആദ്യഭാഗത്തിന്റെ ക്ലൈമാക്സിന് തൊട്ടുമുന്‍പുള്ള കഥയാണ് രണ്ടാം ഭാഗത്തിന് പ്രമേയമാകുന്നതെന്നാണ് വിവരം.
Post Your Comments