കൊച്ചി: നരേന്ദ്ര മോദി നടപ്പിലാക്കിയ 500, 1000 നോട്ടുകള്‍ അസാധുവാക്കിയ പ്രവര്‍ത്തിയില്‍ മോഹലാല്‍ ഉള്‍പ്പടെയുള്ള സിനിമാതാരങ്ങള്‍ അഭിപ്രായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇപ്പോള്‍ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുന്നത് മാക്ട ഫെഡറേഷന്‍ പ്രസിഡന്‍റ് ബൈജു കൊട്ടാരക്കരയാണ്. സിനിമാമേഖലയിലും കള്ളപ്പണത്തിന്‍െറ സ്വാധീനമുണ്ടെന്നും അവിടെ ശുദ്ധികലശം വേണമെന്നും ബൈജു കൊട്ടാരക്കര പത്രസമ്മേളനത്തില്‍ പറഞ്ഞു. ശരിയായ കണക്കുകളില്ലാതെ സിനിമാ നിര്‍മാണത്തിന് ചെലവിടുന്ന പണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്.
കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ 50 ലക്ഷത്തില്‍ താഴെ ഇവിടെ കൈപ്പറ്റുകയും ബാക്കി തുക ഗള്‍ഫില്‍ ഓവര്‍സീസായി വാങ്ങുകയുമാണ് ചെയ്യുന്നത്. ഇത് നികുതി വെട്ടിക്കുന്നതിനാണെന്നും ബൈജു ആരോപിച്ചു. ഏതാനും ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവായി പ്രവര്‍ത്തിക്കുന്നവര്‍ പെട്ടെന്ന് സിനിമ നിര്‍മാതാക്കളായി മാറുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ ധവളപത്രം ഇറക്കണമെന്നും ബൈജു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൂടാതെ ഗോവയില്‍ നടക്കുന്ന 47- മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമ കലാആഭാവാന്‍ മണിയുടെ ഓര്‍മയ്ക്കായി പ്രദര്‍ശിപ്പിച്ചിട്ടും അതിന്‍െറ സംവിധായകനെയോ നിര്‍മാതാവിനെയോ ക്ഷണിക്കാതിരുന്നത് ചിലരുടെ വ്യക്തി വൈരാഗ്യം മൂലമാണെന്ന് സംശയിക്കുന്നതായ്യും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമി ഇക്കാര്യത്തില്‍ ഇടപെട്ടില്ല. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സംവിധായകരെയും നിര്‍മാതാവിനെയും ഉള്‍പ്പെടുത്തുന്ന പതിവുണ്ടെന്നും ബൈജു പറഞ്ഞു.
Post Your Comments