CinemaGeneralNEWS

‘സിനിമയിലെ താണ്ഡവം ഇവിടെ എടുക്കല്ലേ’ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി എസ്.ശാരദക്കുട്ടി

കള്ളപ്പണത്തിനെതിരായുള്ള നോട്ട് പിന്‍വലിക്കല്‍ നടപടിയെ പിന്തുണച്ചു നടന്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് സോഷ്യല്‍ മീഡിയയിലെ ചൂടേറിയ സംവാദങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ലാലിനെതിരെ നിരവധി പ്രമുഖര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയിരുന്നു. ഒടുവിലായി എഴുത്തുകാരിയും നിരൂപകയുമായ എസ്.ശാരദക്കുട്ടിയാണ് മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ബിവറേജസിനു മുന്നിലും, ആരാധനാലയങ്ങള്‍ക്ക് മുന്നിലും,സിനിമ തീയേറ്ററിനു മുന്നിലും ക്യൂ നില്‍ക്കുന്നവര്‍ക്ക് എടിഎമിന് മുന്നിലും അതാകാം എന്നായിരുന്നു മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചിരുന്നത്. അതിനെതിരെ പ്രതികരിക്കുകയാണ് എസ്.ശാരദക്കുട്ടി.

“തന്നോട് ക്ഷുഭിതനായ കേശവദേവിനോട് ‘ഞങ്ങള്‍ പിന്മാറേണ്ട കാലമായോ’ എന്ന് ഒരിക്കല്‍ മഹാകവി വള്ളത്തോള്‍ വിനയത്തോടെ ചോദിച്ചു. ദേവ് പറഞ്ഞ മറുപടി, ‘ക്ഷമിക്കണം, നിങ്ങള്‍ പിന്മാറണം എന്നില്ല. പക്ഷെ, ഞങ്ങള്‍ നിങ്ങളെ ചവിട്ടി കടന്നു പോകും’ എന്നാണ്. പ്രിയപ്പെട്ടതായിരുന്ന മോഹന്‍ലാല്‍, അതാണ് കാലം. അതാണ് ലോകം…ക്യൂ നിന്നും കടം വാങ്ങിയും നിങ്ങളെ വളര്‍ത്തിയവര്‍ തന്നെ നിങ്ങളുടെ തലയില്‍ ചവിട്ടി കടന്നു പോകും. അത് കൊണ്ട് കുനിഞ്ഞു നില്‍ക്കുന്ന ശിരസ്സുകളുടെ മേല്‍ കാല്‍ പൊക്കുന്ന ആ രഞ്ജിത്ത് ഷാജി കൈലാസ് താണ്ഡവം ഒന്നും ഇനി എടുക്കല്ലേ., അത്തരം ശൈലി ആസ്വദിക്കാവുന്ന അവസ്ഥയിലല്ല ജീവിതത്തോടു യുദ്ധം ചെയ്യുന്ന പാവം മനുഷ്യര്‍”.

shortlink

Post Your Comments


Back to top button