CinemaGeneralNEWS

മെറിലിയുടെ മാധവിക്കുട്ടിയില്‍ ലൈംഗികതക്കാണ് പ്രാധാന്യം; മെറിലിയുടെ പുസ്തകത്തെക്കുറിച്ച് കമല്‍ പറയുന്നു

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി മെറിലി വെയ്സ് രചിച്ച പുസ്തകത്തില്‍ ലൈംഗികപരമായ കാര്യങ്ങള്‍ മാത്രമേ കടന്നുവരുന്നുള്ളൂവെന്നും മാധവിക്കുട്ടിയുടെ പൂര്‍ണ്ണമായ ജീവിതത്തെ ആസ്പദമാക്കിയല്ല മെറിലി രചന നടത്തിയിരിക്കുന്നതെന്നും കമല്‍ കുറ്റപ്പെടുത്തുന്നു. മാധവിക്കുട്ടിയുടെ ജീവിതത്തെ വരച്ചുകാട്ടുന്ന പ്രണയത്തിന്റെ രാജകുമാരി എന്ന താനെഴുതിയ പുസ്തകത്തെ കമല്‍ വിമര്‍ശിക്കുന്നതിലെ ഔചിത്യം തനിക്കു മനസിലാകുന്നില്ലെന്ന ആരോപണവുമായി മെറിലി രംഗത്ത് എത്തിയിരുന്നു. കമലിനെതിരെ രൂക്ഷവിമര്‍ശനമാണ് മെറിലി ഉന്നയിച്ചത് . അതിനെതിരെ പ്രതികരണവുമായി കമല്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കമലിന്റെ പ്രതികരണം.

“മെറിലി എഴുതിയ പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകത്തില്‍ മാധവിക്കുട്ടിയ അവതരിപ്പിച്ചിരിക്കുന്നത് വെറും ലൈംഗിക തൃഷ്ണയുള്ള സ്ത്രീയായി മാത്രമാണ്. അതിനപ്പുറമുള്ള മാധവിക്കുട്ടിയെ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
മെറിലിന്റെ എഴുത്തിലെ പല ഭാഗങ്ങളും മാധവിക്കുട്ടിയെ അടുത്തറിയുകയും സ്‌നേഹിക്കുകയും ചെയ്തവരെ ഏറെ ദു:ഖിപ്പിച്ചിട്ടുണ്ട്. കാരണം അവര്‍ അറിയുന്ന മാധവിക്കുട്ടി അങ്ങനെയല്ല. മാധവിക്കുട്ടി സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് പറയാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളാണ് ആ പുസ്തകത്തിലുള്ളത്. പുസ്തകത്തിന്റെ ‘ദ ലവ് ക്വീന്‍ ഓഫ് മലബാര്‍’ എന്ന ഇംഗ്ലീഷ് പതിപ്പും പ്രണയത്തിന്റെ രാജകുമാരി എന്ന അതിന്റെ മലയാളം വിവര്‍ത്തനവും വായിച്ചയാളാണ് ഞാന്‍. മെറിലി അവരുടെ നോവലില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അത്രയും മോശമാണ്” കമല്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button