
രഞ്ജിത് സംവിധാനം ചെയ്യുന്ന പുത്തൻപണത്തിന്റെ ഷൂട്ടിംഗ് ഈ മാസം 25ന് കൊച്ചിയില്‍ ആരംഭിക്കുകയാണ്. നോട്ടു നിരോധനത്തിന് പിന്നാലെ പ്രഖ്യാപിച്ചതിനാൽ പടം, സാഹചര്യം മുതലാക്കി പെട്ടന്ന് തട്ടിക്കൂട്ടിയതാവാം എന്നാണ് അണിയറയിലെ ചില കേന്ദ്രങ്ങളിൽ നിന്ന് പറഞ്ഞു കേട്ടിരുന്നത്.
എന്നാല്‍ തന്റെ മമ്മൂട്ടിച്ചിത്രത്തിനായി രഞ്ജിത് കുറച്ചുനാളായി എഴുതിവന്ന തിരക്കഥയാണിത്. നോട്ട് അസാധുവാക്കിയതിന് ശേഷമാണ് പേര് നിശ്ചയിച്ചത് എന്നുമാത്രം.
കള്ളപ്പണത്തിന്റെയും കള്ളക്കച്ചവടത്തിന്റെയും കഥയായിരിക്കും പുത്തന്‍ പണം പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ കഥയില്‍ പറയുന്ന കാര്യങ്ങളൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് വിവരം. അത്തരത്തില്‍, പ്രവചന സ്വഭാവമുള്ള ഒരു മമ്മൂട്ടിച്ചിത്രമായിരിക്കും ഇത്.
ഗോവ, ചെന്നൈ, കാസര്‍കോട് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയിൽ ഇനിയ ആണ് നായിക.
സിദ്ദിക്ക്, സായികുമാര്‍, സുരാജ്, മാമുക്കോയ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓംപ്രകാശ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ സംഗീതം ഷഹബാസ് അമന്.
Post Your Comments