ബ്രഹ്മാണ്ഡ ചിത്രമായ ‘ബാഹുബലി’ ഒരുക്കിയ എസ്.എസ്.രാജമൗലിയും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ ചലച്ചിത്ര ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഗരുഡ എന്ന പ്രോജക്റ്റ് രാജമൗലി മോഹന്‍ലാലുമായി ചെയ്യുന്നു എന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ സംവിധായകന് രാജമൌലി ഇത് വാസ്തവമല്ലെന്നു പറഞ്ഞിരുന്നു. തെലുങ്കില്‍ രണ്ടു ചിത്രങ്ങള്‍ അടുത്തടുത്ത് മോഹന്‍ലാല്‍ ചെയ്തപ്പോഴും ചിത്രത്തിന്റെ ഷൂട്ടിങ്ങ്നു ഇടയ്ക്കു രാജമൌലി അദ്ദേഹത്തെ കാണാന്‍ വന്നതും കഴിഞ്ഞപ്പോള്‍ മുതല്‍ ഇവര്‍ ഒരുമിക്കുന്ന ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. താനും രാജമൌലിയും ഒരുമിക്കുന്ന ഒരു ചിത്രം ആഗ്രഹിക്കുന്നുണ്ടെന്നും അത് വിധിയാണെന്നും മോഹന്‍ലാല്‍ പറയുന്നു.
ഇതില്‍ മോഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെയാണ്.
വാര്‍ത്തകള്‍ അതെല്ലാം കേട്ടുകേള്‍വികള്‍ മാത്രമാണ്. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. രാജമൗലിയും ഞാനും ആഗ്രഹിച്ചതുകൊണ്ട് മാത്രം അത്തരമൊരു പ്രോജക്ട് സാധ്യമല്ലല്ലോ? ഒരുപാട് കാര്യങ്ങള്‍ ഒത്തുചേരുമ്പോഴാണ് ഒരു സിനിമ സംഭവിക്കുന്നത്. അത് എളുപ്പമല്ല താനും. അങ്ങനെയൊന്ന് നടക്കുമെങ്കില്‍ സന്തോഷം. എന്നെങ്കിലും നടക്കുകയാണെങ്കില്‍ അതൊരു നല്ല ചിത്രവുമാകണമെന്നും തന് ആഗ്രഹിക്കുന്നു എന്ന് മോഹന്‍ലാല്‍ പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് രാജമൌലിയോടോപ്പമുള്ള ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചത്.
ദൃശ്യത്തിനുശേഷം മീനയും മോഹന്‍ലാലും ഒന്നിക്കുന്ന ജിബു ജേക്കബിന്റെ ‘മുന്തിരിവള്ളികള്‍ തളിര്ക്കുമ്പോഴാ’ണ് ഇനി തിയേറ്ററില്‍ ഉടനെയെത്തുന്നതു. വി.ജെ.ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കി എം.സിന്ധുരാജ് തിരക്കഥ എഴുതിയ ചിത്രത്തില്‍ ഉലഹന്നാന് എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നത്.
Post Your Comments