
നടിമാര്‍ക്ക് ഫോണില്‍ അശ്ലീല സന്ദേശം ലഭിക്കുന്നത് വളരെ വിചിത്രമായ ഒരു വാര്‍ത്തയല്ല എന്നാല്‍ അശ്ലീല സന്ദേശം ലഭിച്ച നടി തന്നെ മുന്‍കൈയെടുത്ത് അയച്ച ആളെ വെട്ടിലാക്കിയത് വേറിട്ട വാര്‍ത്തയാണ്. ഇത്തരത്തില്‍ അശ്ലീല സന്ദേശം അയച്ച യുവനടനെ കുടുക്കിയത് തെലുങ്ക് താരം അവിക ഘോര്‍ ആണ്. തനിക്ക് സ്ഥിരമായി ഈ നടന്‍ അശ്ലീല സന്ദേശം അയക്കാറുണ്ടെന്നും പലതവണ താക്കീത് ചെയ്തിട്ടും അത് തുടര്‍ന്നുകൊണ്ടെയിരുന്നെന്നും അവിക ഘോര്‍ പറയുന്നു. താക്കീത് കൊടുത്തിട്ടും ഇത്തരത്തിലുള്ള പ്രവൃത്തി തുടര്‍ന്നത് കൊണ്ടാണ് സ്ക്രീന്‍ ഷോട്ട് എടുത്തു യുവനടന്‍ കൂടി അംഗമായ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചതെന്നും അവിക വ്യക്തമാക്കുന്നു. റാണ ദഗുപതി, അല്ലു അർജുൻ, സ്വാതി റെഡ്ഡി, രാകുൽ പ്രീത് തുടങ്ങിയവരൊക്കെ ഈഗ്രൂപ്പിലെ അംഗങ്ങളാണ്. ഇങ്ങനെ ഒരു സ്ക്രീന്‍ ഷോട്ട് എടുത്തു യുവടനെ അപമാനിച്ചതിന്റെ പേരില്‍ അവികയെ ആ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ അവികയെ അനുകൂലിച്ചും നിരവധി നടന്മാരും നടിമാരും രംഗത്ത് എത്തിയിരുന്നു.
Post Your Comments