താര സംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ ബോഡി മീറ്റിങ്ങിന് പങ്കെടുക്കുന്നത് ഭയത്തോടെ ആയതിനാല്‍ അതിനു പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ് കാര്‍ത്തി. ഞായറാഴ്ച നടക്കുന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുകുന്നതിനു ആണ് നടികര്‍ സംഘം ട്രഷറര്‍കൂടിയായ കാര്‍ത്തി പോലീസ് സംരക്ഷണം തേടിയത്. കാര്‍ത്തിയെ കൂടാതെ സംഘടനയുടെ വൈസ് പ്രസിഡന്റും മറ്റു താരങ്ങളും പോലീസ് സംരക്ഷണം തേടിയിട്ടുണ്ട്.
താര സംഘടനയിലെ തര്‍ക്കങ്ങള്‍ക്ക് ഇടയ്ക്ക് സംഘര്‍ഷം ഉണ്ടാകുമെന്ന ഭയമാണ് സഹതാരങ്ങള്‍ക്ക് ഉള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന നടികര്‍ സംഘം തിരഞ്ഞെടുപ്പില്‍ താരങ്ങള്‍ ചേരി തിരിഞ്ഞു സംഘര്‍ഷം ഉണ്ടാകിയത് ചലച്ചിത്ര ലോകം മറന്നിട്ടില്ല.
Post Your Comments