CinemaGeneralMollywood

കാട് പൂക്കുന്ന നേരം : ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം ഗോവയില്‍ നടന്നു

47മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തില്‍ കാഴ്ചക്കാരുടെ മനം കവര്‍ന്ന് കാട് പൂക്കുന്ന നേരം . പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നവരും ഭരണകൂടവും തമ്മിലുള്ള പോരാട്ടമാണ് ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം. ആറോളം ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനം കൂടിയാണ് ഗോവയില്‍ നടന്നത്. ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സരചിത്രത്തില്‍ ഒന്നുകൂടിയാണ്ഈ ചിത്രം. സംവിധായകന്‍ ബിജുവിനും ഛായാഗ്രാഹകന്‍ എം.ജി രാധാകൃഷ്ണനുമൊപ്പം മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍, പ്രകാശ് ബാരെ എന്നിവരും സിനിമയുടെ പ്രദര്‍ശനത്തില്‍ എത്തിയിരുന്നു. യു.എ.പി.എ പോലുള്ള നിയമങ്ങള്‍ എങ്ങനെയാണ് സാധാരണക്കാരനെയും ദളിതരേയും ബ്രാന്‍ഡ് ചെയ്യുന്നത് എന്നതാണ് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചതെന്ന് ഡോ.ബിജു പറഞ്ഞു. തികച്ചും ആനുകാലികവും വിവാദവുമായ രാഷ് ട്രീയം തന്നെയാണ് സിനിമ ചര്‍ച്ചചെയ്യുന്നത്. ഇന്ത്യന്‍ പനോരമയുടെ ഭാഗമായി ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ദേശീയ തലത്തില്‍ സിനിമയ്ക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.എഫ്.എഫ്.ഐയുടെ ഭാഗമായ സിനിമയുമായി ആറ് വര്‍ഷത്തിന് ശേഷം ഗോവയിലെത്തുന്നതിലെ സന്തോഷം ഇന്ദ്രജിത്തും പങ്കുവെച്ചു. ഡോ.ബിജുവുമായി ചെയ്യുന്ന മൂന്നാമത്തെ സിനിമയാണിത്. ഇതിനോടകം ആറോളം ചലച്ചിത്രമേളകളിലേക്ക് ഈ സിനിമ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ആഗോളതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു. രാഷ്ട്രീയത്തെ ചോദ്യംചെയ്യുന്നതും അതിലെ മറുവശം കാട്ടിത്തരുന്നതുമാണ് ഈ സിനിമയെന്ന് നായികയായി അഭിനയിച്ച റിമ കല്ലിങ്കല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button