ബോളിവുഡിന്റെ താരസുന്ദരികളായ അനുഷ്ക്ക ശര്‍മ്മയും ഐശ്വര്യ റായിയും യെദില്‍ ഹെ മുഷ്ക്കില്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിലാണ് ആദ്യമായി ഒന്നിക്കുന്നത്. ഐശ്വര്യ റായ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കു വെക്കുകയാണ് അനുഷ്ക. തനിക്ക് ഐ്ശ്വര്യയെ മുന്‍ പരിചയമില്ലായിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഐശ്വര്യയെ ആദ്യമായി കാണുന്നതെന്ന് അനുഷ്ക പറയുന്നു. തനിക്കും ഐശ്വര്യയ്ക്കും ഇടയിലുണ്ടായിരുന്ന ആ വലിയ പരിചയക്കുറവ് ചിത്രത്തിന് വളരെ ഗുണം ചെയ്തെന്നും നടി പറയുന്നു.ഐശ്വര്യ റായ്ക്കൊപ്പം അഭിനയിക്കുക എന്നത് തന്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നെന്നും അനുഷ്ക പറഞ്ഞു . ചിത്രത്തില്‍ താനും ഐശ്വര്യയും ഒരു ഡിന്നര്‍ ടേബിളിലാണ് ആദ്യമായി പരിചയപ്പെടുന്നത്.
ആ സീന്‍ എടുക്കുന്നതിനു മുന്‍പ് തങ്ങള്‍ തമ്മില്‍ കണ്ടിരുന്നില്ലെന്നും ആ പരിചയക്കേട് കാരണം ചിത്രത്തിലെ ആ രംഗം വളരെ തന്മയത്വത്തോടെ ചെയ്യാനായെന്നും അനുഷ്ക പറഞ്ഞു. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട രംഗമാണതെന്നും അനുഷ്ക പറയുന്നു.
പിന്നീട് താനും ഐശ്വര്യയും രണ്‍ബീര്‍ കപൂറും നല്ല സൗഹൃദത്തിലായെന്നും ഷൂട്ടിങ് തീരുന്നതുവരെ സെറ്റില്‍ നല്ല തമാശയായിരുന്നെന്നു നടി പറയുന്നു.
Post Your Comments